അറിയാൻ ശ്രമിക്കാം

അറിയാൻ ശ്രമിക്കാം

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മെയ്സ്റ്റര്‍ എക്ഹാര്‍ട്ട് എന്ന ജര്‍മന്‍ തത്ത്വശാസ്ത്രജ്ഞന്‍ സ്വയം മനസ്സിലാക്കുന്ന കാര്യത്തെപ്പറ്റി വളരെ രസകരമായി പറയുന്നതിങ്ങനെയാണ്. "ഒരു മനുഷ്യന്‍റെ മനസ്സിനു ചുറ്റിലും ഒട്ടനവധി കവചങ്ങളുണ്ട്. കുറെയൊക്കെ അനാവരണം ചെയ്തെന്നു സമാധാനിക്കുമ്പോള്‍ നമുക്കു കാണാം – മുപ്പതോ നാല്പതോ കാളയുടെയോ കരടിയുടെതോ പോലുള്ള തൊലിയാണു വീണ്ടും. നാം പലതും മനസ്സിലാക്കി എന്ന് സമാധാനിക്കുമ്പോഴും ഒന്നും മനസ്സിലാവാത്ത സ്ഥിതിയിലായിരിക്കും. നിങ്ങള്‍ നിങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങി അവഗാഢം പഠിക്കുക; അറിയുക നിങ്ങളാരാണെന്ന്."

നമ്മുടെ സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി യത്നിക്കാന്‍ മാത്രമല്ല ഇത്തരം അറിവുകള്‍ പ്രയോജനപ്പെടുക. മറ്റുള്ളവരിലെ സ്വഭാവവൈകല്യങ്ങളെ, അസ്ഥിരതകളെ, പോരായ്മകളെ ഒക്കെ കുറേക്കൂടിസഹതാപത്തോടെ, സഹിഷ്ണുതയോടെ വീക്ഷിക്കുവാനുള്ള ക്ഷമയും നമുക്ക് ഇതോടൊപ്പം ലഭിക്കാന്‍ തുടങ്ങും. ബര്‍ണാര്‍ഡ് ബറൂച് എന്ന ചിന്തകന്‍റെ അഭിപ്രായത്തില്‍ നമുക്കു സ്വയം മനസ്സിലാകാന്‍ തുടങ്ങുന്നതോടെ നമ്മുടെ തലച്ചോറിനെ ഒരു കാര്യക്ഷമമായ, മൂര്‍ച്ചയേറിയ ഉപകരണമാക്കാം. നമ്മുടെ അപജയങ്ങളെ, വികാരവിചാരങ്ങളെ മുന്‍വിധികളെയെല്ലാം നമുക്കു സ്വയം വിശകലനം ചെയ്യാനും അതോടെ സാദ്ധ്യമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org