ആരോഗ്യനൈവേദ്യം

ആരോഗ്യനൈവേദ്യം

ഫാ. പീറ്റര്‍ തിരുതനത്തില്‍

ഈശ്വര സാക്ഷാത്കാരം ലക്ഷ്യംവെച്ചുള്ള ജീവിതയാത്ര ഏറ്റവും തെളിമയുള്ളതാകാന്‍ 6 കാര്യങ്ങള്‍ ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

"ഉത്സാഹാത് സാഹസാത്ധൈര്യം തത്വജ്ഞാനാശ്ച നിശ്ചയാത്!

ജനസംഗപരിത്യാഗാത് ഷഠ്ഭിര്‍യ്യോഗഃ പ്രസിധ്യതി!!"

യാത്രയുടെ മാധ്യമം ശരീരമാണ്. ഈ ശരീരമോ മണ്‍പാത്ര സമാനവും. ചൂളയില്‍ ഒരുക്കപ്പെടുന്ന മണ്‍പാത്രമാണ് ഉപയോഗ യോഗ്യം. ശരീരത്തിന്‍റെ ഒരുക്കവും ആത്മ സാക്ഷാത്കാരത്തിനും ഈശ്വര സാക്ഷാത്കാരത്തിനും അനിവാര്യമാണ്.

6 കാര്യങ്ങളിലേക്ക് കടക്കാം.

1. അഭിനിവേശം
ഓരോ പ്രഭാതത്തെയും പുതുമയോടെ കാണാന്‍ കഴിയുക വലിയ കാര്യമാണ്. നവദമ്പതികള്‍ പരസ്പരം കൈമാറുന്ന പോസിറ്റീവ് എനര്‍ജിപോലെ പ്രോത്സാഹജനകമാകണം ജീവിതരീതി (1 പത്രോ. 3:13, എഫേ. 6:7, 2 കോറി 9:26).

2. അക്ഷീണ പരിശ്രമം
മഴയോ മഞ്ഞോ വെയിലോ സമ്പത്തോ ദാരിദ്ര്യമോ ഒന്നും വിഘാതമാകരുത്. വിജയ ലക്ഷണങ്ങള്‍ കണ്ടാലും ഇല്ലെങ്കിലും സ്ഥിരോത്സാഹവും അക്ഷീണ പരിശ്രമവും പ്രധാനപ്പെട്ടതാണ്.

3. കാര്യകാര്യ വിവേചനം 
വസ്ത്രധാരണം, കൂട്ടുകെട്ട്, സംസാരം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളിലും സൂക്ഷ്മതയും വിവേകവും ഉണ്ടാകണം.

4. വിശ്വാസം
നിത്യസത്യങ്ങളിലും ഈശ്വരനിലും അടിയുറച്ച വിശ്വാസമുണ്ടാകുക അത്യന്താപേക്ഷിതമാണ്. സംശയമനസ്കനും എല്ലാ കാര്യങ്ങളിലും ചഞ്ചല പ്രകൃതിയുമായ ഒരുവന് എന്തെങ്കിലും നന്മ ഉന്നതങ്ങളില്‍ നിന്നു ലഭിക്കുമെന്ന് കരുതരുത്. വിശ്വാസം പ്രവൃത്തിതലത്തിലേക്ക് ഉയരേണ്ടതുണ്ട്.

5. നിര്‍ഭയത്വം
അന്തഃസംഘര്‍ഷങ്ങളിലും ബാഹ്യതലങ്ങളിലും മനോബലം അനിവാര്യമാണ്.

6. ജനസംഗപരിത്യാഗം
ലക്ഷ്യബോധമില്ലാത്തതും നന്മയില്ലാത്തതുമായ ജനങ്ങളുമൊത്തുള്ള സംസര്‍ഗ്ഗം ദിശാബോധംപോലും നഷ്ടപ്പെടുത്തിയേക്കാം. ദുഷ്ട സംസര്‍ഗ്ഗം അബദ്ധത്തില്‍ ചാടിക്കും. ഈവിധ ബന്ധങ്ങള്‍ വര്‍ജ്ജിക്കുന്നതാണ് ശുഭകരം (1 കോറി 15:33).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org