ആത്മസംയമനം പരിപോഷിപ്പിക്കാനുള്ള ചില മാർ​ഗങ്ങൾ

ആത്മസംയമനം പരിപോഷിപ്പിക്കാനുള്ള ചില മാർ​ഗങ്ങൾ

1. ജീവിതത്തിലെ പരീക്ഷണങ്ങളെയും പ്രയാസങ്ങളെയും സഹിഷ്ണുതയോടെ അഭിമുഖീകരിക്കുക.

2. സ്വന്തം ശരീരപ്രകൃതി, സ്വഭാവ പ്രത്യേകതകള്‍, സാമര്‍ത്ഥ്യങ്ങള്‍, പ്രത്യേക വാസനകള്‍ എന്നിവയെ സന്തോഷപൂര്‍വം അംഗീകരിക്കുക.

3. സംഘര്‍ഷത്തിന്‍റെയും മാനസിക പിരിമുറുക്കത്തിന്‍റെയും സന്ദര്‍ഭങ്ങളില്‍ സമചിത്തത നിലനിര്‍ത്തുക.

4. അനാരോഗ്യം ശാരീരികവൈകല്യങ്ങള്‍ എന്നിവ ശാന്തമായി അംഗീകരിക്കുക.

5. തടസ്സങ്ങളോ തിരിച്ചടികളോ എന്തുതന്നെയായാലും നാം ഉണ്ടാക്കിയ കരാറുകളും ഉടമ്പടികളും പാലിക്കുക.

6. ജീവിതത്തില്‍ നമുക്കു മാറ്റിയെടുക്കാന്‍ വയ്യാത്ത സാഹചര്യങ്ങളെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുക.

7. കുടുംബാംഗങ്ങളുടെ പരിമിതികള്‍ അംഗീകരിക്കുക.

8. മററുള്ളവരുടെ സ്വഭാവവിശേഷങ്ങള്‍, ഗുണങ്ങള്‍, പ്രത്യേക കഴിവുകള്‍ എന്നിവയെപ്പറ്റി അസൂയപ്പെടാതിരിക്കുക.

9. രോഗബാധിതര്‍, വൃദ്ധര്‍, മന്ദബുദ്ധികള്‍ എന്നിവരെ പരിചരിക്കുമ്പോള്‍ ക്ഷമ പ്രകടിപ്പിക്കുക.

10. പരാജയങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാവുക.

11. തൊഴിലാളികള്‍, സഹായികള്‍ എന്നിവരോടു സഹിഷ്ണുത കാട്ടുക.

12. അഭിപ്രായഭിന്നതയുള്ള അയല്ക്കാര്‍, ബന്ധുക്കള്‍ തുടങ്ങിയവരുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തിലേര്‍പ്പെടുക.

13. മറ്റുള്ളവരുടെ, പ്രത്യേകിച്ച് അധികാരികള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരിമിതികള്‍ മനസ്സിലാക്കുക.

14. ഇഷ്ടമില്ലാത്ത ജോലികള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവയോടു പൊരുത്തപ്പെട്ടു പോവുക.

15. ക്യൂവില്‍ നില്ക്കേണ്ട സ്ഥലങ്ങളില്‍ അതനുസരിക്കുക.

16. വ്യത്യസ്തവും വിപരീതവുമായ നിലപാടുകളും അഭിപ്രായങ്ങളുമുളളവരെ സഹിഷ്ണുതയോടും ബഹുമാനത്തോടുംകൂടെ കേള്‍ക്കുക.

17. മറ്റുള്ളവരുടെ വാക്കുകളും പ്രവൃത്തികളും നമ്മില്‍ അനിയന്ത്രിതമായ വികാരവിക്ഷോഭം ഉണ്ടാക്കാന്‍ അനുവദിക്കാതിരിക്കുക. നമ്മുടെ മനസ്സിന്‍റെ നിയന്ത്രണം മറ്റുളളവരിലല്ല, നമ്മില്‍ത്തന്നെയായിരിക്കട്ടെ.

18. ക്ഷമയോടുകൂടി മറ്റുള്ളവര്‍ക്കും അവസരങ്ങള്‍ കൊടുക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org