അവൻ കേമൻ

Published on

സി. ലേഖ ഗ്രെയ്സ് സിഎംസി.

ശാസ്ത്രത്തില്‍ അതിവിദഗ്ദ്ധ ലോകത്തില്‍
മനുഷ്യന്‍ ഒന്നാമനായോടുമ്പോള്‍
അതിലും വിദഗ്ദ്ധനൊരുവന്‍
ലോകത്തിന്‍ നെറുകയില്‍ നിന്ന്
നിന്നെ പരിഹസിച്ചാക്രോശിച്ചില്ലേ
മനുഷ്യാ, നീയല്ല ഞാനാണു വലുത്.
നിന്നെ 'LOCK DOWN' ആക്കാന്‍
ഒരു 'കൃമി'യെങ്കിലും ഞാന്‍ എന്ന കേമന്‍
അംബരചുംബിയില്‍ മുത്തമിടാന്‍
കുതിച്ചുപായുന്ന ബുദ്ധിരാക്ഷസാ
നിന്‍റെ കാലിനു ചങ്ങലയിട്ട
ഇവനാണു കേമന്‍ "കൊറോണ."
ഇവനെ വധിക്കാന്‍ നിനക്കാവുമോ?
നിന്‍റെ ആയുധശേഖരത്തിനാവുമോ?
നിസ്സഹായന്‍ നീയൊന്നു മുട്ടുമടക്കുമോ?
അതിലും കേമനൊരുവന്‍ താണിറങ്ങട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org