ബലിയർപ്പകനും ബലിവസ്തുവും ഒന്നായ ബലി

ബലിയർപ്പകനും ബലിവസ്തുവും ഒന്നായ ബലി

പഴയനിയമത്തില്‍ ധാരാളം ബലിയര്‍പ്പണങ്ങളുണ്ടായിരുന്നു. ബലിയര്‍പ്പണങ്ങള്‍ക്കു പൊതുവായ ഒരു പ്രത്യേകതയുമുണ്ടായിരുന്നു. ബലിയര്‍പ്പകന്‍ ബലിയര്‍പ്പിക്കാന്‍ ബലിപീഠത്തിലേക്കു കയറുമ്പോള്‍, ബലിവസ്തുവിനെയോ ബലിമൃഗത്തെയോ കൂടെ കൊണ്ടുപോയിരുന്നു. പൂക്കളും ഫലങ്ങളും ദീപങ്ങളും ധൂപവും ചങ്ങാലികളും പ്രാവിന്‍കുഞ്ഞുങ്ങളും മുട്ടാടുകളും കാളക്കുട്ടികളും ബലിയായി അര്‍പ്പിക്കപ്പെട്ടു. എന്നാല്‍ മഹാപുരോഹിതനായ ക്രിസ്തു ബലിയര്‍പ്പിക്കാന്‍ ബലിപീഠമാകുന്ന മരക്കുരിശില്‍ കയറിയപ്പോള്‍ ബലിവസ്തുവിനെയോ ബലിമൃഗത്തെയോ കൂടെ കൊണ്ടുപോയില്ല. മരക്കുരിശില്‍ ബലിയര്‍പ്പകനായി മാറിയപ്പോള്‍ താന്‍ തന്നെയായിരുന്നു ബലിവസ്തു. താന്‍ തന്നെയായിരുന്നു ബലിമൃഗവും. ബലിയര്‍പ്പകനും ബലിവസ്തുവും ഒന്നായി മാറി. അങ്ങനെ ബലിയര്‍പ്പകനും ബലിവസ്തുവും ഒന്നായിത്തീര്‍ന്ന ആദ്യത്തെ ബലി ക്രിസ്തു അര്‍പ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org