വിശക്കുമ്പോൾ മാത്രം ഭക്ഷിക്കുക

വിശക്കുമ്പോൾ മാത്രം ഭക്ഷിക്കുക

എപ്പോഴാണു ഭക്ഷണം കഴിക്കേണ്ടത്? ഭക്ഷണം മനുഷ്യന് അത്യാവശ്യമാണ്. കാട്ടിലെ വന്യമൃഗങ്ങളുടെ ഭക്ഷ്യവേട്ട എങ്ങനെയെന്നു നമുക്ക് പരിശോധിക്കാം. വിശക്കുമ്പോള്‍ മാത്രം അവ വേട്ടയാടുന്നു. വിശപ്പ് ശമിക്കുമ്പോള്‍ അവ ഭക്ഷണം മതിയാക്കുന്നു. വിശക്കാത്ത സിംഹത്തിന് എത്ര മെച്ചപ്പെട്ട ഇറച്ചിക്കഷണങ്ങള്‍ എറിഞ്ഞുകൊടുത്താലും അത് അങ്ങോട്ടു തിരിഞ്ഞു നോക്കില്ല. അപ്പോള്‍ മൃഗങ്ങളുടെ ഭക്ഷണശൈലിതന്നെ ചോദ്യത്തിനുത്തരം പറയുന്നു. വിശപ്പു തോന്നുമ്പോള്‍ മാത്രം ഭക്ഷിക്കുക. വിശപ്പില്ലെങ്കില്‍ കഴിക്കരുത്.

എന്നാല്‍ മനുഷ്യന്‍റെ ഭക്ഷണക്രമം ഇതിനു നേരെ വിപരീതമെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. എന്തു കിട്ടിയാലും എപ്പോഴും വെട്ടിവിഴുങ്ങാന്‍ സന്നദ്ധനാണു മനുഷ്യജീവി.

വാള്‍ട്ടര്‍ തോറോ അദ്ദേഹത്തിന്‍റെ ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ എഴുതിയതിങ്ങനെ: "സ്വന്തമായി ഭക്ഷിക്കുവാനല്ലാതെ മറ്റൊരു ജീവിയെ സംഹരിക്കുകയും വിശപ്പില്ലാത്തപ്പോഴും ഭക്ഷിക്കാന്‍ സര്‍വസന്നദ്ധത പുലര്‍ത്തുകയും ചെയ്യുന്ന ഏക അസാധാരണജീവി മനുഷ്യന്‍ തന്നെ."

ആവശ്യത്തിലേറെ ഭക്ഷിച്ചു ദുര്‍മ്മേദസ്സുണ്ടാക്കി ശരീരത്തെ രോഗങ്ങളുടെ യുദ്ധക്കളരിയാക്കി മാറ്റാന്‍ വെമ്പല്‍കൊള്ളുന്ന ഏകജീവിയും മനുഷ്യന്‍ തന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org