ഭാരതസഭാ ക്വിസ്

— ഇന്ത്യയിലെ ലത്തീന്‍ ഹയരാര്‍ക്കി സ്ഥാപിച്ചത് എന്ന്? ഏത് മാര്‍പാപ്പ?
1886 സെപ്റ്റംബര്‍ 1, ലെയോ 13-ാമന്‍

— ആദ്യത്തെ ഇന്ത്യന്‍ കര്‍ദ്ദിനാള്‍?
കര്‍ദ്ദിനാള്‍ വലേറിയന്‍ ഗ്രേഷ്യസ്

— ഭാരതം സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പ
പോള്‍ ആറാമന്‍

— കേരളം സന്ദര്‍ശിച്ച ആദ്യമാര്‍പാപ്പ
ജോണ്‍പോള്‍ രണ്ടാമന്‍

— കേരളത്തില്‍നിന്നുള്ള ആദ്യത്തെ വത്തിക്കാന്‍ പ്രതിനിധി?
മാര്‍ എബാഹം കാട്ടുമന

— 'കേരള സഭാ ചരിത്രത്തിന്‍റെ പിതാവ്' എന്ന പേരിന് അര്‍ഹരായ വൈദികന്‍?
ഫാ. സിറില്‍ ബര്‍ണാഡ്

— മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പൗരാണിക സഭാജീവിതനിയമം?
തോമായുടെ നിയമം

— ജനപ്രതിനിധികളും വൈദികരും ഒത്തുചേര്‍ന്ന് സാമുദായികവും സഭാപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പൊതുവേദി?
പള്ളിയോഗങ്ങള്‍

— പുത്തന്‍കൂറ്റുകാരും പഴയ കൂറ്റുകാരും എന്ന് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ രണ്ടായി തിരിച്ച സംഭവം ഏത്? എന്ന്?
ആലങ്ങാട്ട് 12 വൈദികര്‍ കൈവച്ച് തോമ്മാ ആര്‍ച്ചു ഡീക്കനെ മെത്രാനായി വാഴിച്ച സംഭവം; 1653 മെയ് 22

— 'വര്‍ത്തമാന പുസ്തകത്തിന്‍റെ കര്‍ത്താവ്?
പാറേമാക്കല്‍ തോമ്മാ ഗോവര്‍ണദോര്‍

— 19-ാം നൂറ്റാണ്ടില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിലുണ്ടായ രണ്ടു ശീശ്മകള്‍?
മേലൂസ്, റോക്കോസ് ശീശ്മകള്‍

— കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ കേരളീയന്‍?
കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍

— കേരളത്തിലെ ആദ്യത്തെ സ്വദേശി വികാരി ജനറല്‍?
നിധീരിക്കല്‍ മാണിക്കത്തനാര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org