ബൈബിള്‍ ചോദ്യങ്ങള്‍

ബൈബിള്‍ ചോദ്യങ്ങള്‍

1. പഴയ നിയമം ഏറ്റവുമധികം ഉദ്ധരിക്കുന്ന സുവിശേഷം? – വി. മത്തായിയുടെ

2. സ്ത്രീകളുടെ സുവിശേഷം എന്നറിയപ്പെടുന്ന സുവിശേഷം? -വി. ലൂക്കായുടെ

3. ഏറ്റവും അധികം പ്രതീകങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന സുവിശേഷം? -വി. യോഹന്നാന്‍റെ

4. സഭയിലെ ആദ്യ രക്തസാക്ഷി? -വി. സ്റ്റീഫന്‍

5. സുവിശേഷകന്മാരുടെ പ്രതീകങ്ങള്‍? -മത്തായി-മനുഷ്യന്‍, മര്‍ക്കോസ്-സിംഹം, ലൂക്കാ-കാള, യോഹന്നാന്‍-കഴുകന്‍.

6. നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരേയൊരു അത്ഭുതം? -അപ്പം വര്‍ദ്ധിപ്പിക്കുന്നത്

7. വി. പൗലോസിന്‍റേത് എന്ന് അംഗീകരിക്കപ്പെടുന്ന എത്ര ലേഖനങ്ങളാണു പുതിയ നിയമത്തിലുള്ളത്? -13 ലേഖനങ്ങള്‍.

8. രോഗികള്‍ക്കുവേണ്ടി സഭയിലെ ആചാര്യന്മാര്‍ പ്രാര്‍ത്ഥിക്കണമെന്നു പറയുന്ന ലേഖനം? -വി. യാക്കോബിന്‍റെ ലേഖനം.

9. ക്രിസ്തുവിന്‍റെ പൗരോഹിത്യത്തെക്കുറിച്ചു വ്യക്തമായി പറയുന്ന ഏക പുതിയ നിയമഗ്രന്ഥം? -ഹെബ്രായര്‍ക്കുള്ള ലേഖനം.

10. ദരിദ്രരുടെ സുവിശേഷം എന്നറിയപ്പെടുന്ന സുവിശേഷം? -വി. ലൂക്കായുടെ

11. സഭാത്മകസുവിശേഷം എന്നറിയപ്പെടുന്ന സുവിശേഷം? -വി. മത്തായിയുടെ സുവിശേഷം.

12.ബൈബിളിലെ ആകെ ഗ്രന്ഥങ്ങള്‍? -73 (പഴയനിയമം-46, പുതിയ നിമയം-27).

13. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങള്‍ക്കു പുറമേ പുതിയ നിയമത്തിലുള്ള ലേഖനങ്ങള്‍ അറിയപ്പെടുന്നത്? കാതോലിക ലേഖനങ്ങള്‍

14. വചനത്തെ സൂചിപ്പിക്കാന്‍ വി. യോഹന്നാന്‍ ഉപയോഗിക്കുന്ന ഗ്രീക്കുപദം? ലോഗോസ്

15. ബൈബിളില്‍ ദൈവം മനുഷ്യനോടു ചോദിക്കുന്ന ആദ്യചോദ്യം? -നീ എവിടെയാണ് (ഉത്പത്തി)

16. ബൈബിള്‍ അനുസരിച്ച് അപ്പവും വീഞ്ഞും ഉപയോഗിച്ച് ആദ്യം ബലിയര്‍പ്പിച്ചത്? -മെല്‍ക്കിസെദേക്ക്

17. ബൈബിള്‍ പ്രതിപാദ്യ മനുസരിച്ച് ഏറ്റവും അധികം നാള്‍ ജീവിച്ച വ്യക്തി? -മെത്തുശെലെഹ് (969 വയസ്സ്)

18. വി. ഗ്രന്ഥത്തെ 'ബൈബിള്‍' എന്നു വിളിച്ച സഭാപിതാവ്? -വി. ജോണ്‍ ക്രിസോസ്റ്റം

19. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ബൈബിളിനെ വിശേഷിപ്പിക്കുന്നതെങ്ങനെ? -വിശ്വാസികളുടെ പ്രാര്‍ത്ഥനാപുസ്തകം.

20. പി.ഒ.സി. ബൈബിള്‍ പ്രസിദ്ധപ്പെടുത്തിയത് എന്ന്? -1981-ല്‍

21. ബൈബിളിലെ ഏറ്റവും വലിയ വാക്യം? -എസ്തേര്‍ 8, 9.

22. ബൈബിളിലെ ഏറ്റവും ചെറിയ വാക്യം? -യോഹ. 11:35 (യേശു കരഞ്ഞു)

23. ഉത്തര കാനോനിക ഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങള്‍? -തോബിത്, യൂദിത്, ജ്ഞാനം, പ്രഭാഷകന്‍, ബാറൂക്ക്, 1, 2 മക്കബായര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org