ബൈബിളിന്‍െറ ഇംഗ്ലീഷ് തര്‍ജ്ജമ്മ

ബൈബിളിന്‍െറ ഇംഗ്ലീഷ് തര്‍ജ്ജമ്മ

മൂന്നും നാലും നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ എല്ലാവര്‍ക്കും ലത്തീന്‍ വശമായിരുന്നുവെങ്കിലും ആറും ഏഴും നൂറ്റാണ്ടുകളായപ്പോഴേക്കും സാധാരണ ജനങ്ങള്‍ക്ക് ഇംഗ്ലീഷ് മാത്രം മനസ്സിലാകുന്ന അവസ്ഥ വന്നതോടെ ഇംഗ്ലീഷ് ഭാഷയില്‍ ബൈബിളിന്‍റെ തര്‍ജ്ജമ്മ ആവശ്യമായി വന്നു. ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആല്‍ഡേം എ.ഡി. ഏഴാം നൂറ്റാണ്ടില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത സങ്കീര്‍ത്തനങ്ങള്‍ ആണ് ആദ്യത്തെ ഇംഗ്ലീഷ് വിവര്‍ത്തനം എന്നു പറയപ്പെടുന്നത്.

ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ ആല്‍ഡേമിന്‍റെതല്ല, വെനറബിള്‍ ബീഡ് നിര്‍വഹിച്ച യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ തര്‍ജ്ജമയാണ് ആദ്യത്തെ ഇംഗ്ലീഷ് തര്‍ജ്ജമ. ഈ രണ്ടുപേരും കത്തോലിക്കാ സഭ അംഗീകരിച്ച വിശുദ്ധരാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. രണ്ടു വിശുദ്ധരുടെയും തിരുനാള്‍ മെയ് 25-ാം തീയതിയാണ് തിരുസഭ ആചരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org