ബ്രഹ്മി

ബ്രഹ്മി

പഴയ കാലം മുതലെ ഉപയോഗിച്ചു വരുന്ന ഒരു വിശിഷ്ട ഔഷധമാണ് ബ്രഹ്മി ബുദ്ധിശക്തി, കാര്യഗ്രഹണശേഷി, ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവയൊക്കെ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇവ.

കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു ഉത്തമ ഔഷധമാണ് ഇവ – പണ്ടുകാലം മുതലെ ഇവ ഉപയോഗിച്ചുവരുന്നു.

വേദകാലഘട്ടം മുതല്‍ ഈ ഔഷധസസ്യത്തിന്‍റെ ഗുണമേന്മയെക്കുറിച്ചും പരാമര്‍ശമുണ്ട്. ബ്രഹ്മി ചേര്‍ത്ത ഒട്ടനവധി ഔഷധങ്ങള്‍ ഇന്ന് വിപണിയില്‍ ഉണ്ട്.

ബ്രഹ്മി ചേര്‍ത്ത നെയ്യ്, ബ്രഹ്മി രസായനം എന്നിവയും വിശേഷ ഔഷധങ്ങള്‍ തന്നെയാണ്. ശബ്ദശുദ്ധിക്കും മറ്റും ബ്രഹ്മിനീര് ഉപയോഗിക്കാറുണ്ട്. ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടം കൂടിയാണ് ഇവ. തനിച്ചും മറ്റ് മരുന്നുകളോട് ചേര്‍ത്തും ഔഷധ ആവശ്യങ്ങളായി ഇവ ഉപയോഗിച്ചു വരുന്നു.

ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ പശുവിന്‍ നെയ്യ് ചേര്‍ത്ത് കാച്ചിയതും കുട്ടികള്‍ക്ക് നല്കുന്ന പതിവ് പഴയ കാലങ്ങളില്‍ ഉണ്ടായിരുന്നു. ബ്രഹ്മി ചേര്‍ത്ത എണ്ണ കാച്ചാനും ഉപയോഗിക്കാറുണ്ട്.

ബ്രഹ്മി വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്തും മറ്റും വളര്‍ന്നു കാണുന്നു. ഇതിന്‍റെ തണ്ട് നടീല്‍ വസ്തുവായി ഉപയോഗിക്കാവുന്നതാണ്. ചെടിയുടെ വേര്, തണ്ട്, ഇല ഇവയെല്ലാം ഔഷധമായി ഉപയോഗിച്ചുവരുന്നു.

വീട്ടുമുറ്റത്തും വാണിജ്യ കൃഷിയിടങ്ങളിലും ഒരുപോലെ യോജിച്ച ഒരു ഔഷധസസ്യം കൂടിയാണ് ബ്രഹ്മി. ഒട്ടനവധി ഔഷധഗുണങ്ങള്‍ നിറഞ്ഞ ബ്രഹ്മിയെയും നമുക്ക് ഓര്‍ക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org