Latest News
|^| Home -> Suppliments -> Baladeepam -> ബക്കറ്റ് ലിസ്റ്റ്

ബക്കറ്റ് ലിസ്റ്റ്

Sathyadeepam

അനറ്റ് സെബാസ്റ്റ്യന്‍

“W hen was the last time,
you did a thing for the first time.”

എന്നാണ് അവസാനമായി നിങ്ങള്‍ ഒരു പുതിയ കാര്യം ചെയ്തത്. നമ്മുടെ നിത്യേന ജീവിതത്തില്‍ നാം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. എന്നാല്‍ അവ മിക്കവാറും നമ്മുടെ ജീവിതചര്യയുടെ ഭാഗമായിരിക്കും, ഒരു തനി ആവര്‍ത്തനം. ജീവിതം ഒരു ആവര്‍ത്തനം ആക്കി മാറ്റരുത്. അത് എപ്പോഴും പുതുമയേറിയതും ഉന്മേഷം നല്കുന്നതും ആയിരിക്കണം. നമ്മുടെ ആഗ്രഹങ്ങളാണ് പലപ്പോഴും നമ്മെ ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടാകണം. ബക്കറ്റ് ലിസ്റ്റ് (Bucket List) എന്നാല്‍ ഒരു വ്യക്തി തന്‍റെ ജീവിതകാലത്ത് ചെയ്യാന്‍ ആഗ്രഹിക്കുന്ന നിരവധി അനുഭവങ്ങള്‍ അല്ലെങ്കില്‍ നേട്ടങ്ങളാണ്. കൂട്ടുകാരെ ഇന്നുതന്നെ നിങ്ങള്‍ ഒരു ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കണം. അത് ഒരു മാസത്തേയ്ക്കോ ഈ അദ്ധ്യയന വര്‍ഷത്തേയ്ക്കോ വേണ്ടിയാകാം. അത് നിങ്ങളുടെ ഇഷ്ടം.

ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കാന്‍ വേണ്ടത് നിങ്ങളുടെ ആഗ്രഹങ്ങള്‍ എഴുതുവാനായി ഒരു പുസ്തകമോ, ചാര്‍ട്ട് പേപ്പറോ ആണ്. പല വര്‍ണ്ണങ്ങളാല്‍ ഓരോ ആഗ്രഹങ്ങള്‍ എഴുതുക. ഓരോ ആഗ്രഹത്തിന് നേരെ നിങ്ങള്‍ നിറവേറ്റി കഴിയുമ്പോള്‍ “ടിക്ക്” ഇടാനായി ഒരു കളവും വരയ്ക്കുക. (Box ✓)

എപ്പോഴും ചെറിയകാര്യങ്ങളില്‍ നിന്നും തുടങ്ങാന്‍ ശ്രദ്ധിക്കുക. ചെറിയ കാര്യങ്ങള്‍ നേടുന്നതിലൂടെ വലിയ കാര്യങ്ങള്‍ ചെയ്യുവാനുള്ള ഉന്മേഷവും ആത്മവിശ്വാസവും ലഭിക്കുന്നു.

  • കിടന്ന് എഴുന്നേല്‍ക്കുമ്പോള്‍ പുതപ്പ് മടക്കിവയ്ക്കും.
  • ദിവസവും വി. കുര്‍ബാനയില്‍ പങ്കുചേരും.
  • പുതിയ ഭാഷ പഠിക്കും.
  • മാസത്തില്‍ ഒരു കഥാപുസ്തകമെങ്കിലും വായിക്കും.
  • നീന്താന്‍ പരിശീലനം നേടും.
  • അന്നന്ന് പഠിപ്പിച്ചത് പഠിക്കും.
  • കഥ, കവിതാ മത്സരങ്ങളില്‍ പങ്കുചേരും.
  • വഞ്ചിയില്‍ യാത്ര ചെയ്യും.

Leave a Comment

*
*