കരിസ്മാറ്റിക് പ്രസ്ഥാനം

1. 'കരിസ്മ' എന്ന ഗ്രീക്കുപദത്തിന്‍റെ അര്‍ത്ഥം.
-കൃപാവരം, പരിശുദ്ധാത്മവരം, സിദ്ധി.

2. കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനം ആരംഭിച്ച സ്ഥലം?
-ഡ്യൂക്കെയിന്‍ യൂണിവേഴ്സിറ്റി, USA.

3. കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനം ആരംഭിച്ച വര്‍ഷം?
-1967

4. കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് ആരംഭം കുറിച്ച സംഭവം അറിയപ്പെടുന്നത്?
-ഡ്യൂക്കെയിന്‍ വാരാന്ത്യം.

5. കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനക്കാര്‍ ആദ്യകാലത്ത് ആരംഭിച്ച മാസിക?
-ന്യൂ കവനന്‍റ്

6. 1973-ലെ കോണ്‍ഫെറന്‍സില്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തെ അംഗീകരിച്ചു സംസാരിച്ച കര്‍ദിനാള്‍?
-കാര്‍ഡിനല്‍ സ്യൂനന്‍സ്

7. 1975-ലെ കത്തോലിക്കാ കരിസ്മാറ്റിക് കോണ്‍ഫെറന്‍സിന് ആശംസകളറിയിച്ച മാര്‍പാപ്പ?
– പോള്‍ ആറാമന്‍ മാര്‍പാപ്പ.

8. ഭാരതത്തില്‍ ദേശീയ തലത്തിലുള്ള കരിസ്മാറ്റിക് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ രൂപീകൃതമായ സമിതി?
-നാഷണല്‍ സര്‍വീസ് ടീം (NST).

9. കേരളത്തിലുള്ള കരിസ്മാ റ്റിക് പ്രസ്ഥാനത്തിന്‍റെ പ്ര വര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സമിതി?
– കേരള സര്‍വീസ് ടീം (KST)

10. ഭാരതത്തില്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വര്‍ഷം?
-1972.

11. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക പ്രസിദ്ധീകരണം?
– കാരിസ് ഇന്ത്യ (ദ്വൈമാസിക).

12. 'പരിശുദ്ധാത്മാവേ ഒരു പുതിയ പന്തക്കുസ്തയിലെന്ന പോലെ സഭയെ നീ നവീകരിക്കണമേ' ഇങ്ങനെ പ്രാര്‍ത്ഥിച്ച മാര്‍പാപ്പ?
-ജോണ്‍ 23-ാമന്‍.

13. കായികതാരങ്ങള്‍ക്കു മാത്രമായി കേരളത്തില്‍ ധ്യാനം നടത്തിയ സംഘടന?
-ജീസസ് യൂത്ത്, കേരള.

14. കരിസ്മാറ്റിക് നവീകരണ സംരംഭത്തിനു തുടക്കം കുറിക്കാന്‍ വേദിയായ ഡ്യൂകെയിന്‍ സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്?
-പിറ്റ്സ്ബര്‍ഗ് (USA).

15. കേരളത്തില്‍ ആദ്യമായി വൈദികര്‍ക്കുവേണ്ടി കരിസ്മാറ്റിക് ധ്യാനം നടത്തിയ സ്ഥാപനം?
– മംഗലപ്പുഴ സെമിനാരി, ആലുവ.

16. കേരളത്തിലെ ആദ്യത്തെ കിസ്മാറ്റിക് ധ്യാനം നടന്ന സ്കൂള്‍?
– പ്രോവിഡന്‍സ് സ്കൂള്‍, കോഴിക്കോട്.

17. ഇന്ത്യയിലെ ദേശീയ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ സമിതിയുടെ ആദ്യത്തെ എപ്പിസ്കോപ്പല്‍ ഉപദേശകന്‍?
– ബിഷപ് ഗാലിബാലി.

18. കേരളത്തില്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ആസ്ഥാനമായി മാറിയ ഇടം?
– എമ്മാവൂസ്, കളമശ്ശേരി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org