ചീസി ലസാനിയ

ചീസി ലസാനിയ

ക്രിസ്തുമസ് സ്പെഷ്യൽ പാചകം

മിനി ഞാവള്ളില്‍

1. എണ്ണ – ഒന്നര വലിയ സ്പൂണ്‍, വെണ്ണ – രണ്ടര വലിയ സ്പൂണ്‍

2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്, വെളുത്തുള്ളി – നാല് അല്ലി

3. സെലറി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍, കാപ്സിക്കം – രണ്ട് ഇടത്തരം കഷണങ്ങളാക്കിയത്, കാരറ്റ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

4. തക്കാളി – നാല്, പൊടിയായി അരിഞ്ഞത്

5. ടുമാറ്റോ പ്യൂരി – ഒരു കപ്പ്

6. മഷ്റൂം – അരക്കപ്പ്,  ചിക്കന്‍ വേവിച്ചത് എല്ലില്ലാതെ എടുത്തത് – ഒരു കപ്പ്

7. ഉപ്പ് – പാകത്തിന്, കുരുമുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍

8. ലസാനിയ ഷീറ്റ് – ഏഴ് എണ്ണം (വാങ്ങാന്‍ കിട്ടും)

വൈറ്റ് സോസിന്
9. വെണ്ണ – രണ്ടു വലിയ സ്പൂണ്‍,

10. മൈദ – രണ്ടു വലിയ സ്പൂണ്‍

11. പാല്‍ – ഒന്നേമുക്കാല്‍ കപ്പ്,

12. മുട്ട – രണ്ടു ചെറുത്, അടിച്ചത്

13. ചീസ് ഗ്രേറ്റ് ചെയ്തത് – മുക്കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം
* അവ്ന്‍ 150 oC ല്‍ ചൂടാക്കുക

* ഒരു പാനില്‍ എണ്ണയും വെണ്ണയും ചേര്‍ത്ത് ചൂടാകുമ്പോള്‍ സവാളയും വെളുത്തുള്ളിയും വഴറ്റുക.

* സവാള വാടിത്തുടങ്ങുമ്പോള്‍ സെലറിയും കാപ്സിക്കവും കാരറ്റും തക്കാളിയും ചേര്‍ത്തിളക്കി നന്നായി വേവിച്ചശേഷം ടുമാറ്റോ പ്യൂരിയും ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ കൂണും ചിക്കനും പാകത്തിനുപ്പും കുരുമുളകുപൊടിയും ചേര്‍ത്തിളക്കി വേവിച്ചു വയ്ക്കണം.

* ലസാനിയ ഷീറ്റില്‍ അല്പം എണ്ണ തൂത്തശേഷം ഉപ്പിട്ട വെള്ളത്തിലിട്ടു 10 മിനിറ്റ് തിളപ്പിക്കുക. മൃദുവാകുന്നതാണു കണക്ക്. എല്ലാ ഷീറ്റും ഒരുമിച്ചിടരുത്. വേവാകുമ്പോള്‍ വെള്ളം ഊറ്റിക്കളഞ്ഞശേഷം തണുത്തവെള്ളത്തില്‍ ഇട്ടുവയ്ക്കുക. പിന്നീട് എടുത്ത്, ഒരു ടവ്വലില്‍ നിരത്തുക.

* വൈറ്റ്സോസ് തയ്യാറാക്കാന്‍ വെണ്ണ ചൂടാക്കിയശേഷം ഇതില്‍ മൈദ ചേര്‍ത്തിളക്കണം. ഇതില്‍ പാല്‍ ചേര്‍ത്തു കട്ടകെട്ടാതെ ഇളക്കിയോജിപ്പിക്കുക. ഇതിലേക്കു മുട്ട അടിച്ചതും ചീസ് ഗ്രേറ്റ് ചെയ്തതും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നുവാങ്ങുക.

* ഒരു ബേക്കിങ് ഡിഷില്‍ മയം പുരട്ടി ആദ്യം തയ്യാറാക്കിവച്ചിരിക്കുന്ന തക്കാളിമിശ്രിതം അല്പം നിരത്തണം. ഇതിനു മുകളില്‍ മൂന്നു ലസാനിയ ഷീറ്റ് നിരത്തി അതിനു മുകളില്‍ വീണ്ടും കുറച്ചു തക്കാളിമിശ്രിതം നിരത്തുക. ഇതിനുമീതെ തയ്യാറാക്കിയ ചീസ് സോസ് പകുതി ഒഴിക്കുക. ഒരിക്കല്‍കൂടി ഇതേപോലെ തക്കാളിമിശ്രിതം, ലസാനിയ ഷീറ്റ്, തക്കാളി മിശ്രിതം, ചീസ് സോസ് എന്നിങ്ങനെ നിരത്തുക. ഷീറ്റ് നന്നായി കുതിരണം. വട്ടത്തില്‍ അരിഞ്ഞ തക്കാളി ഒന്നിനു മുകളില്‍ ഒന്നായി വച്ച് അലങ്കരിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 40-45 മിനിറ്റ് ബേക്ക് ചെയ്യുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org