Latest News
|^| Home -> Suppliments -> Baladeepam -> ചെകുത്താനും പുളിങ്കുരുവും

ചെകുത്താനും പുളിങ്കുരുവും

Sathyadeepam

ചെകുത്താനെ സൂത്രത്തില്‍ ബന്ധിയാക്കിയത് ഒരു ചെറിയ കുട്ടിയായിരുന്നു. തനിക്ക് അസാധ്യമായ കാര്യം ഒന്നുമില്ല എന്ന് ചെകുത്താന്‍ വീമ്പടിച്ചപ്പോള്‍ ആ കുട്ടി ചോദിച്ചു. ‘നിനക്ക് ഈ പുളിങ്കുരുവിന്‍റെ ചെറിയ തുളയിലൂടെ അകത്ത് കയറാനാകുമോ?’

‘എന്താ സംശയം? നിസ്സാരകാര്യമല്ലേ.’

ചെകുത്താന്‍ ചെറുതായി പുളിങ്കുരുവിനുള്ളില്‍ പ്രവേശിച്ചു. അപ്പോള്‍ ആ കുട്ടി വേഗം ഒരു ചെറിയ മണല്‍ത്തരികൊണ്ട് ആ ദ്വാരം അടച്ചു. എന്നിട്ട വന്‍ ആഹ്ലാദത്തോടെ ഗ്രാമത്തിലെ കൊല്ലന്‍റെ ആലയില്‍ച്ചെന്നു. എരിയുന്ന തീയിലേയ്ക്ക് പുളിങ്കുരു എറിഞ്ഞ് ചെകുത്താനെ നശിപ്പിക്കുന്നതാണു കഥ. ചെകുത്താനെ സ്വന്തം ബുദ്ധികൊ ണ്ടാണവന്‍ തോല്പിച്ചത്.

നിത്യജീവിതത്തിലും നാം വിനാശകാരികളായ ആള്‍ക്കാരെ അഭിമുഖീകരിച്ചു എന്നുവരാം. അപ്പോഴൊക്കെ ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കണം. ഒരു ബലപ്രയോഗത്തില്‍ അവരെ തോല്പിക്കാനായില്ലെങ്കിലും ബുദ്ധി ഉപയോഗിച്ച് അവരെ ബന്ധിക്കുവാന്‍ കഴിയും.

Leave a Comment

*
*