ഈസ്റ്റര്‍ സ്പെഷ്യല്‍ – ചിക്കന്‍തിക്ക

ഈസ്റ്റര്‍ സ്പെഷ്യല്‍ – ചിക്കന്‍തിക്ക
Published on

മിനി ഞാവള്ളില്‍

എല്ലില്ലാത്ത ചിക്കന്‍ – 1/2 കിലോ
ഇഞ്ചി അരച്ചത് – 1 tbsp
വെളുത്തുള്ളി അരച്ചത് – 1 tbsp
ജീരകപ്പൊടി – 50 ഗ്രാം
ഗരംമസാല – 50 ഗ്രാം
കാശ്മീരി മുളകുപൊടി – 50 ഗ്രാം
ഉപ്പ് – കുറച്ച്
ബ്ളാക്ക് ഉപ്പ് – 5 ഗ്രാം (black salt)
കസൂരി മേത്തി ചൂടാക്കി പൊടിച്ചത് – 50 ഗ്രാം
വിന്നാഗിരി – ആവശ്യത്തിന്
വറുക്കാന്‍ മസ്റ്റാര്‍ഡ് ഓയില്‍ – 100 ml

കുറച്ചു വിന്നാഗിരിയില്‍ എല്ലാം കൂടി കുഴച്ച് കോഴി പുരട്ടി വയ്ക്കുക. ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണ ഒഴിച്ച് പുക വന്നു കഴിയുമ്പോള്‍ പുരട്ടിയ ചിക്കന്‍ ഇടുക.
നല്ല ചൂടില്‍ വറുക്കുക. ഇടയ്ക്കിടെ കുറച്ചു വിന്നാഗിരി ഒഴിച്ചുകൊടുക്കുക.
അവസാനം കുറച്ച് ബട്ടറും മല്ലിയില അരച്ചതും ചേര്‍ത്ത് ഇളക്കുക.
ചിക്കന്‍തിക്ക റെഡി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org