ചിന്ത നന്നായാല്‍ ജീവിതവും നന്നാകും

ചിന്ത നന്നായാല്‍ ജീവിതവും നന്നാകും

ബി.സി. പതിന്നാലാം നൂറ്റാണ്ടില്‍ ഈജിപ്ത് വാണിരുന്ന ഫറവോയായിരുന്നു ടൂട്ടര്‍വാമാന്‍. ടൂട്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ രാജാവിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ 1924-ലാണു കണ്ടെടുക്കപ്പെട്ടത്. ഹോവാര്‍ഡ് കാര്‍ട്ട് എന്ന ആര്‍ക്കിയോളജിസ്റ്റിന്‍റെ ശ്രമഫലമായി പിരമിഡിനുള്ളില്‍ നിന്നു പുറത്തെടുക്കപ്പെട്ട ടൂട്ടിന്‍റെ മൃതശരീരത്തിലെ (മമ്മി) ശിരോകവചം പണ്ഡിതരുടെ ശ്രദ്ധ പിടിച്ചുപറ്റി – കിരീടത്തിന്‍റെ മാതൃകയിലുള്ള ടൂട്ടിന്‍റെ ശിരോകവചത്തില്‍ ഫണമുയര്‍ത്തി നില്ക്കുന്ന കരിമൂര്‍ഖന്‍റെയും കൊത്തി വിഴുങ്ങാന്‍ കഴുത്തുനീട്ടി നില്ക്കുന്ന കഴുകന്‍റെയും രൂപങ്ങള്‍ തനിതങ്കത്തില്‍ തീര്‍ത്തുവച്ചിരിക്കുന്നു.

ഫറവോന്മാരുടെ കിരീടത്തില്‍ മൂര്‍ഖന്‍റെ ചിത്രം ആലേഖനം ചെയ്യുക സാധാരണമായിരുന്നു.

എന്നാല്‍ ടൂട്ടിന്‍റെ കിരീടത്തില്‍ കഴുകനെക്കൂടി ഉള്‍പ്പെടുത്തിയതു ഗവേഷകരെ അത്ഭുതപ്പെടുത്തി. പണ്ഡിതര്‍ നല്കുന്ന വ്യാഖ്യാനമിതാണ്:

"മസ്തിഷ്കത്തിലേക്കു കടന്നുവരുന്ന വിഷലിപ്തവും നിഷേധാത്മകവുമായ ചിന്തകളെ കൊത്തിനശിപ്പിക്കാനാണു കരിമൂര്‍ഖനെ കിരീടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ചിന്തകളും ആശയങ്ങളും ജീര്‍ണിക്കുമ്പോള്‍ അവയെ കൊത്തി വിഴുങ്ങുകയാണു കഴുകന്‍റെ കര്‍ത്തവ്യം."

അതെ, നമ്മുടെ ചിന്തകളാണു നമ്മെ ഭരിക്കുന്നതും നയിക്കുന്നതും. "ചിന്ത നന്നായാല്‍ ജീവിതവും നന്നാകും."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org