ചോദ്യങ്ങള്‍ കണ്ടുപിടിക്കാമോ?

ചോദ്യങ്ങള്‍ കണ്ടുപിടിക്കാമോ?

കണക്കിലെ കളികള്‍….

ഇതെന്തു തമാശ എന്നു തോന്നുന്നുണ്ടോ?

ശരിയാണ്. പതിവിനു വിപരീത മാണിവിടെ. സാധാരണ ഉത്തരമാണു കണ്ടുപിടിക്കേണ്ടി വരിക. ഇവിടെ ചോദ്യം കണ്ടുപിടിക്കാനാണു ചോദ്യം.

കൂട്ടുകാരനോട് 1 മുതല്‍ 1000 വരെയുള്ള ഒരു സംഖ്യ മനസ്സില്‍ വിചാരിക്കുവാന്‍ പറയുക. അയാള്‍ 'വിചാരിച്ചു' എന്നിരിക്കട്ടെ.

അയാളോടു നിങ്ങള്‍ പത്തു ചോദ്യങ്ങള്‍ ചോദിക്കുക. പത്തേ പത്തു ചോദ്യങ്ങള്‍ മാത്രം. അവയ്ക്ക് അയാള്‍ 'അതെ', 'അല്ല' എന്നതില്‍ ഏതെങ്കിലും ഒരു ഉത്തരം മാത്രം നല്കിയാല്‍ മതി. ഉത്തരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ കൂട്ടുകാരന്‍ വിചാരിച്ച സംഖ്യ ഏതെന്നു നിങ്ങള്‍ക്കു പറയുവാന്‍ പറ്റും. എങ്കില്‍ ചോദിക്കേണ്ട ആ പത്തു ചോദ്യങ്ങള്‍ ഏവ?

ഉത്തരങ്ങള്‍
കൂട്ടുകാരന്‍ 'വിചാരിച്ച' സംഖ്യ 860 ആണെന്നിരിക്കട്ടെ (ഇക്കാര്യം ഇപ്പോള്‍ നിങ്ങള്‍ അറിയുകയില്ലല്ലോ. കൂട്ടുകാരനേ അറിയൂ എന്ന കാര്യം മറക്കരുത്). നിങ്ങള്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇതാ:

1. "വിചാരിച്ച സംഖ്യ 500-ല്‍ കൂടുതലാണോ?" -'അതെ' (ഉത്തരം)
(അപ്പോള്‍ 250 കൂട്ടുക. 500-ന്‍റെ പകുതിയാണല്ലോ ഇത്)

2. "750-ല്‍ കൂടുതലാണോ?" -'അതെ' (ഉത്തരം)
(ഇപ്പോള്‍ 125 കൂട്ടുക)

3. 875-ല്‍ കൂടുതലാണോ വിചാരിച്ച സംഖ്യ?" -'അതെ' (ഉത്തരം)
(125-ന്‍റെ പകുതിയായി 62.5 നു പകരം 62 കുറയ്ക്കുക. അതായത് തൊട്ടടുത്ത ഇരട്ടസംഖ്യ കുറയ്ക്കുക.)

4. "813-ല്‍ കൂടുതലാണോ?"
-'അതെ' (ഉത്തരം)
(31 കൂട്ടുക)

5. "844-ല്‍ കൂടുതലാണോ?"
-'അതെ' (ഉത്തരം)
(16 കൂട്ടുക; 15.5 അല്ല).

6. 860-ല്‍ കൂടുതലാ ണോ?"
-'അല്ല' (ഉത്തരം)
(8 കുറച്ചു ചോദിക്കുക)

7. "825-ല്‍ കൂടുതലാണോ?" -'അതെ' (ഉത്തരം)
(4 കൂട്ടുക)

8. "856-ല്‍ കൂടുതലാണോ?" -'അതെ' (ഉത്തരം)
(2 കൂട്ടുക).

9. "858-ല്‍ കൂടുതലാണോ?" -'അതെ' (ഉത്തരം)
(1 കൂട്ടുക)

10. "859-ല്‍ കൂടുതലാണോ?"
-'അതെ' (ഉത്തരം)

അപ്പോള്‍ കൂട്ടുകാരന്‍ വിചാരിച്ച സംഖ്യ 860 ആയിരിക്കും എന്നു പറയാമല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org