ക്രൈസ്തവ ഭാഷാ- സാഹിത്യ സംഭാവനകള്‍

1. മലയാള ലിപിയുടെ കോലന്‍ വടിവു മാറ്റി ഇന്നുള്ള ഉരുളന്‍ അക്ഷരവടിവു നല്കിയ മിഷനറി?

2. മലയാളത്തിലെ പ്രഥമ വ്യാകരണവും നിഘണ്ടുവുമെഴുതിയ വ്യക്തി?

3. തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ച ജര്‍മന്‍ മിഷനറി?

4. ആദ്യ മലയാള നോവലെന്നു കരുതുന്ന പുല്ലേലിക്കുഞ്ചുവിന്‍റെ കര്‍ത്താവ്?

5. ക്രൈസ്തവ കാളിദാസനെന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന കവി?

6. മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യകൃതി?

7. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതിയായ വര്‍ത്തമാനപ്പുസ്തകത്തിന്‍റെ രചയിതാവ്?

8. ശ്രീയേശുവിജയം മഹാകാവ്യമെഴുതിയ കവി?

9. കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുടെ പ്രധാന കൃതികള്‍.

10. ഭാഷാസേവനത്തിനു സാഹിത്യപ്രവര്‍ത്തകസംഘത്തിന്‍റെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡ് നേടിയ വൈദികന്‍?

11. ബൈബിളിനെ ആസ്പദമാക്കി മഹാകവി വള്ളത്തോള്‍ എഴുതിയ ഖണ്ഡകാവ്യം?

12. ക്രൈസ്തവ സാമൂഹികജീവിതത്തിനു ബൈബിള്‍ പശ്ചാത്തലത്തില്‍ ലഭിച്ച മലയാള നോവല്‍?

13. ക്രിസ്തുഭാഗവതം എന്ന സംസ്കൃത മഹാകാവ്യം എഴുതിയ ക്രൈസ്തവ കവി?

14. മഹാകവി പ്രവിത്താനം പി.എം. ദേവസ്യായ്ക്കു 'ബെനേ മെരേന്തി' ബഹുമതി നല്കിയ പാപ്പ?

1) ഡോ. ബെഞ്ചമിന്‍ ബെയ്ലി, 2) ഡോ. അഞ്ചലോ ഫ്രാന്‍ സിസ് മെത്രാന്‍, 3) റവ. വില്യം നോബയസ് റിങ്കിള്‍ ടോബ്, 4) ആര്‍ച്ച്ഡീക്കന്‍ കോശി, 5) കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, 6) വര്‍ത്തമാനപുസ്തകം, 7) പാറേമാക്കല്‍ തോമ്മാക്കത്തനാര്‍, 8) കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, 9) മാര്‍ത്തോമ്മാചരിത്രം, വനിതാമണി, തിരഞ്ഞെടുക്കപ്പെട്ട പാത്രം, ക്രിസ്തുനാഥന്‍റെ ഉപവാസം, 10) ഫാ. ജോണ്‍ കുന്നപ്പിള്ളി, 11) മഗ്ദലനമറിയം, 12) അരിനാഴിക നേരം (പാറപ്പുറം), 13) പി.സി. ദേവസ്യാ, 14) പോള്‍ ആറാമന്‍ മാര്‍പാപ്പ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org