ഈശോയുടെ സ്വന്തമായ ക്ലാര

ഈശോയുടെ സ്വന്തമായ ക്ലാര

പ്രഭുകുടുംബത്തില്‍ വളര്‍ന്ന വി. ക്ലാരയെ സ്വന്തമാക്കാന്‍ ഈശോ തേടിയെത്തിയത് അത്ഭുതകരമായിട്ടാണ്. 1212-ലെ ഓശാന ഞായറാഴ്ച രാത്രിയില്‍ അവള്‍ തന്‍റെ കുടുംബത്തില്‍ നിന്നിറങ്ങി. എല്ലാവരും ഉറക്കം പിടിച്ചിരിക്കെ, പിന്‍വാതിലിലൂടെ – മരിച്ചവരെ പുറത്തേക്കിറക്കാന്‍ മാത്രം തുറക്കുന്ന വാതിലിലൂടെ – പുറത്തിറങ്ങി. ഒരേ ഒരാഗ്രഹം മാത്രം; പരിപൂര്‍ണ ദാരിദ്ര്യം സ്വീകരിച്ചു കന്യകയായി, ഈശോയ്ക്കുവേണ്ടി മാത്രം ജീവിക്കണം. തനിക്കു ക്രിസ്തുവിനെ മാത്രം മതി എന്ന് അവള്‍ മനസ്സിലുറപ്പിച്ചു. തുടര്‍ന്ന്, കഴുത്തിലണിഞ്ഞ നെക്ലെയ്സും കര്‍ണാഭരണങ്ങളും രത്നമോതിരവും കൈവളകളും പാദസരങ്ങളും ഊരിമാറ്റി, പട്ടുടുപ്പ് ഉപേക്ഷിച്ചു, മുടി മുറിച്ചുമാറ്റി, കറുത്ത തുണികൊണ്ടു തല മൂടിക്കെട്ടി, അരയില്‍ ഒരു കയറുകെട്ടി പരുക്കന്‍ വസ്ത്രമുടുത്തു. ജ്യേഷ്ഠന്‍ മെനാള്‍ദോ കുതിരപ്പുറത്തു മഠത്തിന്‍റെ ഗെയ്റ്റിങ്കലെത്തി ബഹളം വച്ചു. മഠത്തിലെ ചാപ്പലിലുള്ള ബലിപീഠത്തില്‍ മുറുകെപ്പിടിച്ചുകൊണ്ടു ക്ലാര പറഞ്ഞു: "ഞാന്‍ ക്രിസ്തുവിന്‍റെ മണവാട്ടിയാണ്, ഇനി ആരും എന്‍റെ കാര്യത്തില്‍ ഇടപെടേണ്ട" – ക്ലാര ഈശോയുടെ സ്വന്തമായി മാറി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org