പൊതുചോദ്യങ്ങള്‍

പൊതുചോദ്യങ്ങള്‍

* ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ വത്തിക്കാന്‍ പ്രതിനിധി? –മാര്‍ എബ്രാഹം കാട്ടുമന

* അനുദിന ദിവ്യകാരുണ്യം പ്രോത്സാഹിപ്പിച്ച മാര്‍പാപ്പ? – വി. പത്താം പീയൂസ്

* പത്മശ്രീ അവാര്‍ഡ് നേടിയ ഇന്ത്യയിലെ മെത്രാന്‍ ? – കര്‍ദ്ദിനാള്‍ മാര്‍ ആന്‍റണി പടിയറ

* മാര്‍പാപ്പയുടെ ലേഖനത്തെ ചാക്രികലേഖനം (Encyclical) എന്ന് വിളിച്ചത് ആര്? – ബനഡിക്ട് 14-ാമന്‍ പാപ്പാ (1740-1758)

* നോബല്‍ സമ്മാനം നേടിയ സന്ന്യാസിനി ? – മദര്‍ തെരേസ

* തിരുബാലസഖ്യം (Pontifical Association of Holy childhood) സ്ഥാപിച്ചത്? – ചാള്‍സ് ഡി. ഫോര്‍ബിന്‍

* 'ദൈവദാസന്മാരുടെ ദാസന്‍' എന്ന് ആദ്യമായി സ്വയം വിശേഷിപ്പിച്ച മാര്‍പാപ്പ? – മഹാനായ ഗ്രിഗറി (590-604)

* ഡിസംബര്‍ 25 ക്രിസ്മസ് എന്ന് നിശ്ചയിച്ച മാര്‍പാപ്പ ? – ജൂലിയസ് 1 മാര്‍പാപ്പ (337-352).

* മാര്‍പാപ്പമാരെ തെരഞ്ഞെടുക്കുവാനായി രണ്ട് കോണ്‍ക്ലേവുകളില്‍ പങ്കെടുത്ത സീറോ മലബാര്‍ സഭയുടെ ഒരു മേലദ്ധ്യക്ഷന്‍? –കര്‍ദ്ദി. ജോസഫ് പാറേക്കാട്ടില്‍

* മൈലാപ്പൂര്‍ സെന്‍റ് തോമസ് രൂപത സ്ഥാപിച്ച മാര്‍പാപ്പ ? എന്ന് ? – പോപ്പ് ജോണ്‍ പോള്‍ V, 1606-ല്‍

* അകത്തോലിക്കാ വിഭാഗങ്ങള്‍ ഇല്ലാത്ത പൗരസ്ത്യ കത്തോലിക്കാ സഭകള്‍? – 1. മാറോനീത്താ സഭ 2. ഇത്താലോ- അല്‍ബേനിയന്‍ സഭ.

* പോള്‍ ആറാമന്‍ പാപ്പ ആദ്യമായി ഇന്ത്യയില്‍ വന്നത് ? – 1964 നവംബര്‍ 6.

* CCEO (പൗരസ്ത്യ സഭകളുടെ കാനന്‍ നിയമം) നിലവില്‍ വന്നത് ? – 1991 ഒക്ടോബര്‍ 1.

* കത്തോലിക്കാസഭയുടെ മത ബോധനഗ്രന്ഥം (Catechism of the Catholic Church) പ്രസിദ്ധീകരിച്ചത്? – 1992-ല്‍, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ

* വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (WCC) സ്ഥാപിച്ചത്? – 1948-ല്‍, ആംസ്റ്റെര്‍ഡാമില്‍.

* 'ഗാര്‍ഹികസഭയാണ് കുടുംബം' എന്നു പറഞ്ഞ സൂനഹദോസ് – രണ്ടാം വത്തിക്കാന്‍ സൂനഹദോസ്.

* മാര്‍പാപ്പാമാരെ തിരഞ്ഞെടുക്കാന്‍ ചേരുന്ന കര്‍ദ്ദിനാള്‍മാരുടെ സംഘം ? – കോണ്‍ക്ലേവ്.

* പ്രഥമ ചാക്രിക ലേഖനം? – ഊബി പ്രീമും (Ubi Primum) 1740 ഡിസംബര്‍ 3, ലെയോ 12-ാമന്‍ മാര്‍പാപ്പ.

* ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്‍റെ പൗരോഹിത്യത്തിന്‍റെ 50-ാം വാര്‍ഷികത്തില്‍ എഴുതിയ പുസ്തകം? – ദാനവും രഹസ്യവും (Gift and Mystery)

* ഇന്ത്യയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്ന സ്ഥലം? – ബോംബെ.

* വത്തിക്കാനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന പത്രം ? – ലൊസ്സര്‍വത്താരോ റൊമാനോ.

* ആദ്യത്തെ ക്രിസ്മസ് കാര്‍ഡ് തയ്യാറാക്കിയത് ? – 1843-ല്‍ ഇംഗ്ലണ്ടില്‍ ജോണ്‍ കാള്‍ക്കോട്ട് ഹോഴ്സിലി, സര്‍ ഹെന്‍ട്രി കോളിനു അയച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org