പരുത്തിമരവും അമ്മൂമ്മയും

പരുത്തിമരവും അമ്മൂമ്മയും

കഥ

ഗിഫു മേലാറ്റൂര്‍

പാവപ്പെട്ട ഒരു നെയ്ത്തുകാരനായിരുന്നു രാമു. ഗ്രാമാതിര്‍ത്തിയിലു ള്ളൊരു കൊച്ചുകുടിലില്‍ ഭാര്യയോടും മകനോടു മൊപ്പം രാമു താമസിച്ചു വന്നു. എത്ര നന്നായി അദ്ധ്വാനിച്ചിട്ടും കഷ്ടിച്ച് പട്ടിണി മാറാനുള്ള വക പോലും അയാള്‍ക്കു കിട്ടിയിരുന്നില്ല.
ദരിദ്രനാണെങ്കിലും മറ്റുള്ളവരെ സഹായിക്കു ന്നതില്‍ രാമു ഒരു മടിയും കാണിച്ചിരുന്നില്ല.
ധാരാളം വഴിയാത്ര ക്കാര്‍ പോകുന്ന വഴിയോ രത്താണ് അയാളുടെ കുടില്‍.
വെയിലത്ത് നടന്നു തളര്‍ന്നവശരായി വരുന്ന യാത്രക്കാര്‍ രാമുവിന്റെ കുടിലില്‍ അല്പനേരമിരു ന്ന് ക്ഷീണം മാറ്റിയിട്ടേ യാത്ര തുടരാറുള്ളൂ.
അവര്‍ക്കു ദാഹമക റ്റാന്‍ വേണ്ടത്ര വെള്ളവും രാമു കൊടുക്കും.
ആഹാരമൊന്നും കൊ ടുക്കാന്‍ പാവം അയാള്‍ ക്കു വകയില്ലല്ലോ…!
അങ്ങനെയിരിക്കേ അപ്രതീക്ഷിതമായി മഴ ക്കാലം വന്നെത്തി.
രാവും പകലുമെന്നി ല്ലാതെ പേമാരി കോരി ച്ചൊരിയുകയാണ്.
അതോടെ രാമു കഷ്ട ത്തിലായി.
തുണിക്കച്ചവടം നട ത്തണമെങ്കില്‍ ഒന്നു പുറ ത്തിറങ്ങാന്‍ പറ്റിയിട്ടു വേണ്ടേ…
അന്നൊരു ദിവസം അര്‍ദ്ധരാത്രി കുടിലിന്റെ ചെറ്റവാതിലില്‍ ഒരു മുട്ടു കേട്ട് രാമു വാതില്‍ തുറ ന്നു, നോക്കിയപ്പോള്‍ അതാ ഒരു വയസ്സായ സ്ത്രീ!
പാവം മഴകൊണ്ട് നനഞ്ഞൊലിച്ച് തണുത്തു വിറച്ച് നില്ക്കുകയാണ്.
"മോനേ, ഞാന്‍ അടുത്ത ഗ്രാമത്തിലുള്ള എന്റെ കൊച്ചു മോനെ കാണാന്‍ പുറപ്പെട്ടതാ. ഈ മഴയത്ത് ഇനിയും നടക്കാന്‍ വയ്യ. ഇന്നു രാത്രി ഞാന്‍ ഇവിടെ വിശ്രമിച്ചോട്ടെ…?"
അമ്മൂമ്മയുടെ ദയനീ യത കണ്ടപ്പോള്‍ രാമുവി ന്റെ മനസ്സലിഞ്ഞു.
"അതിനെന്താ അമ്മൂ മ്മേ… വന്നാട്ടെ, വന്നാ ട്ടെ."
രാമു അമ്മൂമ്മയെ അകത്തേക്കു വിളിച്ചു.
അവിടെ ആകെയു ണ്ടായിരുന്ന ഇത്തിരി കഞ്ഞി അമ്മൂമ്മയ്ക്കു നല്കി; ആ വീട്ടിലുണ്ടാ യിരുന്ന ഒരു കട്ടിലും പുതയ്ക്കാന്‍ കീറിപ്പറി ഞ്ഞു തുടങ്ങിയ ഒരു കമ്പിളിയും. കമ്പിളിയും പുതച്ച് അമ്മൂമ്മ കട്ടിലില്‍ കിടന്നുറക്കമായി.
പിറ്റേന്നു നേരം വെളു ത്തുനോക്കുമ്പോള്‍ അമ്മൂമ്മയെ കാണാനില്ല!
ഇത്ര കാലത്ത് ഈ അമ്മൂമ്മ ഇതെവിടെപ്പോ യി?
രാമുവിന് ഒരെത്തും പിടിയും കിട്ടിയില്ല.
"എന്നാലും വല്ലാ ത്തൊരമ്മൂമ്മതന്നെ! ഒന്നു യാത്ര പോലും പറ യാതെ പൊയ്ക്കളഞ്ഞ ല്ലോ…." രാമുവിന് സങ്കട മായി.
അപ്പോഴാണ് രാമു അതു കണ്ടത്.
അമ്മൂമ്മ കിടന്നിരുന്ന കട്ടിലില്‍ ഏതാനും വിത്തുകള്‍!
രാമുവിന്റെ ഭാര്യ വിത്തുകള്‍ അപ്പോള്‍ത്ത ന്നെ പുറത്തേക്കെറിഞ്ഞു കളഞ്ഞു.
ദിവസങ്ങള്‍ കഴിഞ്ഞ പ്പോള്‍ വിത്തുകള്‍ മുളച്ചി രിക്കുന്നതായാണ് അവര്‍ കണ്ടത്. ആറു കൊച്ചു ചെടികള്‍.
അവ നാള്‍ക്കുനാള്‍ വലുതായി വലുതായി വന്നു. വൈകാതെ മുറ്റ ത്ത് ആറു വലിയ മരങ്ങ ളുണ്ടായി, രാമു അവയെ മുടങ്ങാതെ ശുശ്രൂഷിച്ചു കൊണ്ടിരുന്നു.
താമസിയാതെ അവ യില്‍ നിറയെ കായ്കളു ണ്ടായി.
പരുത്തിക്കായ്കള്‍!
അത്രയും മിനുമിനുപ്പു ള്ള പരുത്തി അന്നോളം കണ്ടിട്ടില്ലായിരുന്നു. രാമു അവയില്‍നിന്നുള്ള പരു ത്തി മുഴുവന്‍ ശേഖരിച്ച് നൂലാക്കി, തുണി നെ യ്യാന്‍ തുടങ്ങി.
ആ തുണികള്‍ക്ക് നല്ല പട്ടുതുണിയുടെ ഭംഗിയും മിനുസവുമുണ്ടായിരുന്നു.
നെയ്‌തെടുത്ത തുണി കള്‍ ചന്തയില്‍ കൊണ്ടു ചെന്നു വിറ്റപ്പോള്‍ നല്ല വിലയും കിട്ടി, അവ വള രെ പ്രസിദ്ധമാകുകയും ചെയ്തു.
ദൂരദേശത്തുനിന്നു പോലും ആളുകള്‍ അവ വാങ്ങാന്‍ വന്നുകൊണ്ടി രുന്നു.
പരുത്തിക്കായ്കള്‍ നൂലാക്കി രാമു കൂടുതല്‍ തുണികള്‍ നെയ്യാന്‍ തുടങ്ങി.
കാലം കഴിയവേ, രാമു ഒരു കോടീശ്വരനായി മാറി.
കൊട്ടാരംപോലുള്ള വീടും പണിത് സുഖമായ ങ്ങനെ കഴിയുമ്പോഴും പാവങ്ങളെ സഹായിക്കു ന്ന കാര്യം മറന്നതേയില്ല.
തന്റെ വീടിനടുത്തായി വഴിയാത്രക്കാര്‍ക്ക് വിശ്ര മിക്കാനും വിശപ്പും ദാഹ വുമകറ്റാനും പറ്റിയ നല്ലൊരു ഊട്ടുപുര തന്നെ യുണ്ടാക്കി.
വഴിയാത്രക്കാരിയായ ഒരമ്മൂമ്മയെ സഹായിച്ചിട്ടാണല്ലോ തനിക്കീ ഐശ്വര്യമെല്ലാമുണ്ടായതെന്ന് രാമു എല്ലായ്‌പ്പോഴും ഓര്‍ക്കുമായിരുന്നു.
കാലങ്ങള്‍ പിന്നെയും വന്നും പോയുമിരുന്നു. രാമുവിന് വയസ്സായിത്തു ടങ്ങി. താമസിയാതെ തീരെ വയ്യാതെ കിടപ്പിലു മായി.
ഒരു ദിവസം രാമു ഭാര്യയെയും മകനെയും അടുത്തു വിളിച്ചു പറഞ്ഞു:
"മകനേ, എന്റെ കാലം കഴിയാറായി. എന്റെ മരണശേഷവും നിങ്ങള്‍ വ്യാപാരം തുടരണം, പിന്നെ, വഴിയാത്രക്കാരെ സഹായിക്കുന്നത് ഒരിക്കലും നിര്‍ത്തരുത്. അവര്‍ക്കു വേണ്ടതെല്ലാം നിങ്ങള്‍ ചെയ്തു കൊടുക്കണം…!"
വൈകാതെ രാമു മരിക്കുകയും ചെയ്തു.
പിന്നെ ആ വലിയ ബംഗ്ലാവില്‍ രാമുവിന്റെ ഭാര്യയും മകനും മാത്രമായി താമസം. വിശേഷപ്പെട്ട തുണി വിറ്റുവിറ്റ് അവര്‍ അളവറ്റ സ്വത്തിന്നുടമകളായി മാറി.
ഒരു ദിവസം ഭാര്യ, മകനോട് പറഞ്ഞു:
"മോനേ, ഈ നശിച്ച വഴിപോക്കരെയെല്ലാം നമ്മള്‍ സല്‍ക്കരിക്കുന്ന തെന്തിനാണ്? ഇനി അതിന്റെ ആവശ്യമുണ്ടെ ന്നു തോന്നുന്നില്ല. ആ ഊട്ടുപുര നമുക്കങ്ങടച്ചു പൂട്ടാം…!"
അങ്ങനെ വഴിയാത്ര ക്കാരെ സഹായിക്കുന്ന പതിവ് അവര്‍ ഉപേക്ഷിച്ചു.
മുറ്റത്തുള്ള മരങ്ങളില്‍ നിന്നു കിട്ടുന്ന പഞ്ഞിയില്‍ നിന്നും നൂല്‍നൂറ്റ് വസ്ത്രങ്ങളുണ്ടാക്കി ഉയര്‍ന്ന വിലയ്ക്ക് വില്ക്കുന്നതില്‍ മാത്ര മായി അവരുടെ ശ്രദ്ധയത്രയും.
അക്കൊല്ലത്തെ മഴക്കാലമായി.
ഒരു രാത്രി ബംഗ്ലാവിന്റെ വാതിലില്‍ മുട്ടുകേട്ട് ഇരുവരും വാതില്‍ തുറന്ന് പുറത്തു നോക്കിയ പ്പോള്‍ മഴ നനഞ്ഞ് വിറച്ചു നില്ക്കുന്ന ഒരു വയസ്സായ സ്ത്രീ.
പണ്ടു വന്ന അമ്മൂമ്മ തന്നെയായിരുന്നു അതെന്ന് രാമുവിന്റെ ഭാര്യയ്ക്കു മനസ്സിലായില്ല.
"മോളേ, ഇന്നു രാത്രി ഞാനിവിടെ കഴിഞ്ഞോട്ടേ…?"
അമ്മൂമ്മയുടെ വിറ ബാധിച്ച ചോദ്യം രാമുവിന്റെ ഭാര്യയെ അരിശം കൊള്ളിച്ചു;
"ഹും! നാശം. കണ്ട തെണ്ടികള്‍ക്കൊന്നും കഴിഞ്ഞുകൂടാനുള്ള സ്ഥലമല്ലിത്. കടക്ക് പുറത്ത്!"
അമ്മൂമ്മ ഒന്നും മിണ്ടാതെ പെരുമഴയത്തിറങ്ങി നടന്നു മറഞ്ഞു.
പിറ്റേന്നു രാവിലെ, മേലാകെ മഴവെള്ളം വീണ് നനഞ്ഞപ്പോഴാണ് അവര്‍ ഉറക്കമുണര്‍ന്നത്.
ഇതെന്തു കഥ!
അവരുടെ പടുകൂറ്റന്‍ ബംഗ്ലാവിനു പകരം ചോര്‍ന്നൊലിക്കുന്ന ആ പഴയ ചെറ്റക്കുടിലിലാണ് തങ്ങളെന്ന് അവര്‍ തിരിച്ചറിഞ്ഞു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള എല്ലാ സമ്പത്തും കാണാതായിരിക്കുന്നു.
ഉടുത്തിരിക്കുന്ന വസ്ത്രങ്ങളാണെങ്കില്‍ കീറിപ്പറിഞ്ഞ പഴഞ്ചന്‍ മട്ടിലുള്ളവയും.
രാമുവിന്റെ ഭാര്യ പരിഭ്രാന്തിയോടെ വാതില്ക്കലേക്കോടിച്ചെന്ന് മുറ്റത്തേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ച-
മുറ്റത്തു നിന്നിരുന്ന, വിശേഷപ്പെട്ട പരുത്തിയുണ്ടാകുന്ന ആ ആറു മരങ്ങളും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു അപ്പോള്‍…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org