ദബോറാ

ദബോറാ

ജെസ്സി മരിയ

ജെസ്സി മരിയ
ജെസ്സി മരിയ

ഇസ്രായേലിലെ ഒരേയൊരു ന്യായാധിപയായിരുന്നു ലപ്പിദോത്തിന്റെ ഭാര്യയായ ദബോറാ പ്രവാചിക. അവള്‍ എഫ്രായിം വംശജയായിരുന്നു. ദൈവഹിതമനുസരിച്ച് മാത്രം ന്യായപാലനം നടത്തിയിരുന്ന ദബോറ ഇസ്രായേല്യര്‍ക്ക് പ്രിയങ്കരിയും, ബഹുമാന്യയുമായിരുന്നു. എഫ്രായിം മലനാട്ടില്‍ കാമായ്ക്കും ബഥേലിനും ഇടയ്ക്കുള്ള ദബോറായുടെ ഈന്തപ്പനയുടെ കീഴിലിരുന്നാണ് അവള്‍ ജനങ്ങളെ കേട്ടിരുന്നത്. ഇസ്രായേല്‍ ജനം തര്‍ക്കങ്ങളിലും പ്രശ്‌നങ്ങളിലും അവളെ സമീപിച്ചിരുന്നു.

അങ്ങനെയിരിക്കെ ഇസ്രായേല്‍ വീണ്ടും കര്‍ത്താവിന്റെ മുമ്പില്‍ തിന്മ ചെയ്തു. കര്‍ത്താവ് അവരെ ഹസോര്‍ ഭരിച്ചിരുന്ന കാനാന്‍ രാജാവായ യാസീനു വിട്ടുകൊടുത്തു. സിസേറ ആയിരുന്നു അവന്റെ സേനാപതി. അവനു തൊള്ളായിരം ഇരുമ്പു രഥങ്ങള്‍ ഉണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍ ജനത്തെ ഇരുപതു വര്‍ഷം ക്രൂരമായി പീഡിപ്പിച്ചു. ഇസ്രായേല്‍ കര്‍ത്താവിനോട് സഹായത്തിനു വേണ്ടി നിലവിളിച്ചു. ഇസ്രായേലിന്റെ ദുരിതം കണ്ട ദബോറി ആബിനോവാമിന്റെ മകനായ ബാറക്കിനെ നഫ്താലിയിലെ കേദെഷില്‍ നിന്ന് ആളയച്ചു വരുത്തി പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് നിന്നോട് ആജ്ഞാപിക്കുന്നു; നീ നഫ്താലിയുടെയും, സെബുലൂണിന്റെയും ഗോത്രങ്ങളില്‍ നിന്ന് പതിനായിരം പേരെ താബോര്‍ മലയില്‍ അണിനിരത്തുക. രഥങ്ങളോടും, സൈന്യങ്ങളോടും കൂടെ യാസീന്റെ സേനാപതി സീസേറാ കിഷോന്‍ നദിയുടെ സമീപത്തുവച്ച് നിന്നോട് ഏറ്റുമുട്ടാന്‍ ഞാന്‍ ഇടയാക്കും. ഞാന്‍ അവനെ നിന്റെ കയ്യില്‍ ഏല്പിച്ചു തരും. ബാരക്ക് അവളോടു പറഞ്ഞു: നീ എന്നോടു കൂടെ വന്നാല്‍ ഞാന്‍ പോകാം; ഇല്ലെങ്കില്‍ ഞാന്‍ പോവുകയില്ല. ദബോറാ അവനോടു പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിന്നോടു കൂടെ വരാം. പക്ഷേ, നിന്റെ ഈ വഴി നിന്നെ മഹത്വത്തിലെത്തിക്കുകയില്ല. കര്‍ത്താവ് സിസേറാല്ലയെ ഒരു സ്ത്രീയുടെ കയ്യില്‍ ഏല്പിക്കും. അവള്‍ ഇതു പറയാന്‍ കാരണം സാറയ്ക്ക് സിസേറിയെ അത്രമേല്‍ ഭയപ്പെട്ട തനിയെ പോകാന്‍ മടിച്ചതുകൊണ്ടാണ്. അവള്‍ എഴുന്നേറ്റ് ബാരക്കിനോടുകൂടെ കേദെഷിലേയ്ക്ക് പോയി.

താബോര്‍ മലയുടെ താഴെവച്ച് ബാറക്ക് സിസേറായോട് ഏറ്റുമുട്ടു. ദബോറാ ബാരക്കിനെ ശക്തിെപ്പടുത്തിക്കൊണ്ട് പറഞ്ഞു: മുന്നേറുക, കര്‍ത്താവ് സിസേറായെ നിന്റെ കയ്യില്‍ ഏല്പിക്കുന്ന ദിവസമാണിന്ന്. നിന്നെ നയിക്കുന്നത് കര്‍ത്താവാണ്. കര്‍ത്താവ് സിസേറായെയും, അവന്റെ ഇരുമ്പു രഥങ്ങളെയും സൈന്യങ്ങളെയും ഒന്നടങ്കം ബാറക്കിന്റെ മുമ്പില്‍വച്ച് വാള്‍മുനയാല്‍ ചിതറിച്ചു. സിസേറാ രഥത്തില്‍ നിന്നിറങ്ങി പലായനം ചെയ്തു. സിസേറായുടെ സൈന്യം മുഴുവന്‍ വാളിനിരയായി. സിസേറാ കേന്യനായ ഹേസറിന്റെ ഭാര്യ ജായേലിന്റെ കൂടാരത്തില്‍ അഭയം പ്രാപിച്ചു. കാരമം സിസേറായുടെ യജമാനനായ ദെബോര്‍ രാജാവിന് കേന്യനായ ഹേബറിന്റെ കുടുംബവുമായി സൗഹൃദം ഉണ്ടായിരുന്നു. ജായേല്‍ സിസേറായെ സ്വീകരിച്ചു. അവന്‍ അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു. അവള്‍ അവനെ ഒരു കരിമ്പടം കൊണ്ടു മൂടി.

സിസേറാ അവളോടു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. കുറച്ചു വെള്ളം തരിക. അവള്‍ തോല്‍ക്കുടം തുറന്ന് അവന് കുടിക്കാനന്‍ പാല്‍ കൊടുത്തു. വീണ്ടും അവനെ പുതപ്പിച്ചു കിടത്തി. അവന്‍ ക്ഷീണിച്ച് ഉറങ്ങിപ്പോയി. അപ്പോള്‍ ഹേസറിന്റെ ഭാര്യ ജായേല്‍ കൂടാരത്തിന്റെ ഒരു മരയാണിയും, ചുറ്റികയും എടുത്ത് അവന്റെ അടുത്തുചെന്ന് ആണി അവന്റെ ചെന്നിയില്‍ തറച്ചു കയറ്റി. അത് നിലത്തിറങ്ങുവോളം അവള്‍ അടിച്ചു കയറ്റി. അങ്ങനെ അവന്‍ മരിച്ചു. അങ്ങനെ ദബോറായുടെ വാക്കുകള്‍ സത്യമായി. അന്ന് തബോറായും, ബാരാകക്കും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് കീര്‍ത്തനം പാടി. ന്യായാധിപന്മാരുടെ പുസ്തകം അഞ്ചാം അദ്ധ്യായം മുഴുവന്‍ ഇസ്രായേലിനെ നയിച്ച ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള കീര്‍ത്തനമാണ്.

ന്യായാധിപന്മാര്‍ കൈക്കൂലിക്കാരാകുകയും ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ദബോറാ ന്യായ പാലനത്തിന്റെ ഉത്തമ മാതൃകയാണ്. അവള്‍ മനുഷ്യരുടെ പ്രീതി കാംക്ഷിച്ചില്ല. ദൈവം എന്താണ് പറഞ്ഞത്, അത് വിശ്വാസപൂര്‍വ്വം, വിശ്വസ്തതയോടെ അനുസരിച്ചു. ദബോറാ നീ സ്ത്രീത്വത്തിന് അഭിമാനമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org