ദൈവസാന്നിധ്യത്തിന്‍ മണിമുഴങ്ങി

ദൈവസാന്നിധ്യത്തിന്‍ മണിമുഴങ്ങി

"ഒരാള്‍, ആരോ; എന്തോ; ആകട്ടെ! എന്തെങ്കിലും നേടിയെടുക്കാമെന്ന് പൂര്‍ണമനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി, ലോകം മുഴുവന്‍ അവന്‍റെ സഹായത്തിനെത്തും." -പൗലോ കൊയ്ലോ

ഹലോ! അവിടെ കുര്‍ബാനയുണ്ടോ? ആ… അറിയില്ല. അവിടെ ഏതെങ്കിലും പള്ളിയില്‍ കുര്‍ബാനയുണ്ടോ?… അറിയില്ല… ഞാന്‍ അച്ചനെ വിളിച്ചുചോദിക്കാം… ശ്ശോ… ഇവിടെ ദിവ്യബലി തീരുകയാണല്ലൊ. ഇനി എന്തുചെയ്യും?

അമര്‍ത്യതയുടെ ഔഷധം നല്കുകയും മരണത്തിനു മറുമരുന്നായിരിക്കുകയും യേശുക്രിസ്തുവില്‍ ജീവിപ്പിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യം നഷ്ടപ്പെടുത്തിയാലോ… എന്‍റെ ആത്മാവ് പഴയ അവസ്ഥയില്‍ തന്നെയാണല്ലോ എന്ന നഷ്ടഭാരവുമായി പോകുമ്പോള്‍ വി. പൗലോസ് അപ്പസ്തോലനിലൂടെ ക്രിസ്തു നമ്മെ ആശ്വസിപ്പിക്കുന്നു. 'കരയണ്ട പഴയതൊക്കെ കടന്നുപോകും. കാരണം (4G) കാലഘട്ടമാണ് ഇന്ന്. എന്തിനും ഏതിനും 4G. തൊട്ടതിനും തൊടാത്തതിനുമൊക്കെ App (ആപ്പ്). എന്തുകൊണ്ട് ക്രിസ്തുവിനെ ഹൃത്തിലാക്കാന്‍ ഒരു App (ആപ്പ്) ഉണ്ടാക്കിക്കൂടാ? ദൈവസ്നേഹം നിറഞ്ഞുകവിഞ്ഞ ഒരുവന്‍റെ ഹൃത്തില്‍ പരിശുദ്ധാത്മാവു കോറിയിട്ട ചിന്താശകലമാണിത്. ആശയം കൊച്ചിരൂപതയിലെ തീഷ്ണതയാല്‍ ജ്വലിക്കുന്ന ഒരുപറ്റം യുവാക്കള്‍ (ജോസഫ്, അക്ഷയ്, ചിന്നു) ഏറ്റെടുത്തു. മറ്റൊരുവശത്ത് സജീവ ജീസ്സസ് യൂത്ത് പ്രവര്‍ത്തകനായ വരാപ്പുഴ അതിരൂപതയിലെ ദിവംഗതനായ പ്രിയപ്പെട്ട ഷെറിയും ഭാര്യ സ്വപ്നയും സച്ചിനും മേഴ്സി വിജിയും സ്റ്റീനയും ആത്മീയ ഗുരക്കളായ ഫാ. റോക്കി കൊല്ലംപറമ്പിലും എറണാകുളം അങ്കമാലി അതിരൂപതാ വൈദികനായ ഫാ. ഡെന്നി കാട്ടയിലും മറ്റു സുഹൃത്തുക്കളും ഏറ്റെടുത്തു. ആത്മാവിന്‍റെ പോഷണം അത് ഉള്ളിടത്ത് കൃത്യമായ രീതിയില്‍ ചെന്നെത്താന്‍ ആത്മീയരെ സഹായിക്കുന്ന രീതിയില്‍ ഒരു App (ആപ്പ്) രൂപീകരിക്കാന്‍ അവര്‍ തീരുമാനിച്ചു.

ഇതെങ്ങനെ നടപ്പിലാക്കും എന്നിരിക്കുമ്പോള്‍ എറണാകുളത്തെ ഈ സുഹൃത്തുക്കളുടെ പ്രവര്‍ത്തനങ്ങള്‍ കെസിബിസി മനസ്സിലാക്കുകയും അവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഇത് കേരള കത്തോലിക്കാസഭയിലെ മുപ്പത്തിമൂന്നു രൂപതകളെയും കോര്‍ത്തിണക്കുന്ന ഒരു App (ആപ്പ്) ആക്കിത്തീര്‍ക്കാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ട് കെസിബിസി മീഡിയാക്കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍റെ നേതൃത്വത്തില്‍ 2018 ജൂണ്‍ മാസത്തില്‍ "Ringing Bells" എന്ന App ഏറ്റെടുക്കുകയും ചെയ്തു.

കേരളത്തില്‍ എവിടെനിന്നാലും അടുത്തുള്ള പള്ളികളിലെയും സബ്സ്റ്റേഷനുകളിലെയും ദിവ്യബലി, ആരാധന, നൊവേന, കുമ്പസാരം എന്നിവ സമയക്രമത്തില്‍ 8 കി.മീ. ചുറ്റളവില്‍ മനസ്സിലാക്കാനും കൃത്യമായ Root Map ഉം ആ പള്ളിയെക്കുറിച്ചുള്ള സകലവിവരങ്ങളും സംശയനിവാരണത്തിനായി അഡ്രസ്സും ഫോണ്‍ നമ്പറും ഒക്കെ അടങ്ങിയിട്ടുള്ള, വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ ഒരു App ആണ് "Ringing Bells".

ലൗകീക കാര്യങ്ങള്‍ക്കായി മൊബൈലും ഇന്‍റര്‍നെറ്റുമൊക്കെ നമ്മെ കീഴ്പ്പെടുത്തുമ്പോള്‍ ക്രിസ്തുവിനായി, അവനെ സ്വന്തമാക്കാനായി നമ്മുടെ ആത്മാവിനെ പോഷിപ്പിക്കാനായി നമ്മുടെ നെറ്റും ഫോണുമൊക്കെ നമുക്ക് ഉപയോഗിച്ചു തുടങ്ങാം… Through the App "Ringing Bells".

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org