ദൈവത്തിന്‍റെ ഇഷ്ടം

ദൈവത്തിന്‍റെ ഇഷ്ടം

കേവലം പതിനാറാമത്തെ വയസ്സില്‍ നേപ്പിള്‍ സര്‍വ്വകലാശാലയില്‍നിന്ന് നിയമത്തില്‍ ഡോക്ടര്‍ ബിരുദം സമ്പാദിച്ച്, 19-ാം വയസ്സു മുതല്‍ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച അല്‍ഫോന്‍സ് ലിഗോരി, തന്‍റെ കരിയര്‍ ജീവിതത്തിലെ എട്ടു വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും പരാജയപ്പെട്ടിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെ വളരെ വിവാദപരമായ ഒരു കേസ് അദ്ദേഹത്തിനു കിട്ടി.

എന്നാല്‍ ആ കേസില്‍ അദ്ദേഹം പരാജയപ്പെട്ടു. ഒരു സുപ്രധാന രേഖ അദ്ദേഹം റെഫറു ചെയ്തിരുന്നില്ല. പരാജയം സമ്മതിച്ച് അദ്ദേഹം കോടതി മുറിയില്‍നിന്നും ഇറങ്ങി. അഹങ്കാരം നീക്കാനും ലോകത്തിന്‍റ പ്രശസ്തിയുടെ മൗഢ്യം മനസ്സിലാക്കാനും അതിലുപരി ദൈവം അദ്ദേഹത്തെ സ്വന്തമാക്കാനും വേണ്ടി അനുവദിച്ച പരാജയമായിരുന്നു അത്. പ്രഭുവും പട്ടാളക്യാപ്റ്റനുമായ ജോസഫ് ലിഗോരി തന്‍റെ മകന്‍ അല്‍ഫോന്‍സ് കുടുംബത്തിന്‍റെ യശസ്സുയര്‍ത്തി നില്‍ക്കുന്ന ഒരു ന്യായാധിപനായി വളരാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ദൈവം അവനില്‍ ഒരു പുരോഹിതനാകാനുള്ള ആഗ്രഹം അങ്കുരിപ്പിക്കുകയായിരുന്നു. നേപ്പിള്‍സിലെ തീരാ രോഗികള്‍ക്കായുള്ള ആശുപത്രിയിലേക്കു കടന്നുചെന്ന് ശുശ്രൂഷിക്കാന്‍ 1729 ആഗസ്റ്റ് 28-ന് അവന്‍ തീരുമാനിച്ചു. അന്നൊരിക്കല്‍ രോഗികളെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരത്ഭുതപ്രകാശം തന്നെ വലയം ചെയ്യുന്നതായി അനുഭവപ്പെട്ടു. പെട്ടെന്ന് ഒരു സ്വരം കേട്ടു: "ലോകത്തെ ഉപേക്ഷിക്കുക, നിന്‍റെ ജീവിതം എനിക്കായി സമര്‍പ്പിക്കുക." ഈശോ അവനെ സ്വന്തമാക്കുകയായിരുന്നു. അവന്‍ എല്ലാം ഉപേക്ഷിച്ച് ഈശോയുടെ സ്വരത്തിന് പ്രത്യുത്തരം നല്കി. അങ്ങനെ സഭയ്ക്ക് ഒരു മഹാവിശുദ്ധനെ ലഭിച്ചു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org