ജീവിതത്തെ ഡിസൈന്‍ ചെയ്യാൻ

ജീവിതത്തെ ഡിസൈന്‍ ചെയ്യാൻ
Published on

നിങ്ങളാഗ്രഹിക്കുന്ന ജീവിതം ഡിസൈന്‍ ചെയ്യാന്‍ താഴെപ്പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിച്ചുനോക്കൂ.

1. നിങ്ങള്‍ എവിടെ ജീവിക്കണം?

2. നിങ്ങള്‍ക്ക് ആരാകണം?

3. ആരോടൊപ്പം സമയം ചെലവഴിക്കുവാനാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്?

4. ഏതു തരത്തിലുള്ള ജോലി ചെയ്യുവാനാണു നിങ്ങള്‍ക്കിഷ്ടം?

5. ജീവിതം ആസ്വാദ്യമാക്കാന്‍ എന്തൊക്കെ ചെയ്യുവാനാണു നിങ്ങള്‍ക്കിഷ്ടം?

6. നിങ്ങളുടെ ഒരു ദിനം എങ്ങനെയാണു ചെലവഴിക്കേണ്ടത്?

ഇപ്പോള്‍ നിങ്ങളുടെ ജീവിതം ഡിസൈന്‍ ചെയ്യുന്നതിനു വേണ്ട ഏതാനും ഘടകങ്ങള്‍ കിട്ടിയില്ലേ?

അടുത്തതായി നിങ്ങളുടെ കൈവശം അഞ്ചു കോടി രൂപാ കിട്ടിയാല്‍ നിങ്ങള്‍ എന്തു ചെയ്യും എന്നതിക്കെുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. വീട്, കാര്‍, ഫാം ഹൗസ്, പരിചാരകന്‍ അങ്ങനെ നിങ്ങളുടെ ആഗ്രഹങ്ങള്‍ ഒന്നൊന്നായി എഴുതി വയ്ക്കൂ.

മറ്റുള്ളവരില്‍ നിങ്ങളെ അസൂയപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചുകൂടി ചിന്തിക്കൂ. ഒഴിവുകാല വിദേശയാത്ര, ആരാലും വിലമതിക്കപ്പെടുന്ന ജോലി, മൂന്നാറില്‍ ഒരു വേനല്‍ക്കാല വസതി, ഉന്നതരുമായുള്ള വ്യക്തിബന്ധങ്ങള്‍, സമൂഹത്തില്‍ ആരാധിക്കപ്പെടുന്ന സ്ഥാനം, ടി.വി. ചാനലുകള്‍ നിങ്ങളെ അതിഥിയായി വിളിക്കുന്നത്… അങ്ങനെയങ്ങനെ ആ ആഗ്രഹങ്ങളുടെ പട്ടിക വലുതാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org