നിങ്ങൾക്കറിയാമോ?

1. പരി. അമ്മയോട് എന്തിനുവേണ്ടിയാണു നാം പ്രാര്‍ത്ഥിക്കുന്നത്?
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു നാം യോഗ്യരാകുവാന്‍.

2. 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ഏതു സന്ന്യാസസഭക്കാരാണ് ആരംഭം കുറിച്ചത്?
ഫ്രാന്‍സിസ്കന്‍ സന്ന്യാസിനികള്‍.

3. ലോകമെമ്പാടുമുളള ദേവാലയങ്ങളില്‍ പതിവായി മൂന്നു നേരവും ത്രികാലജപം ചൊല്ലുന്നതിനുള്ള മണിയടി കൃത്യമായി തുടങ്ങിയത് ഏതു നൂറ്റാണ്ടില്‍?
16-ാം നൂറ്റാണ്ടില്‍

4. ത്രികാലജപം ചൊല്ലുന്നതിനുള്ള മണിയടിക്കുന്നത് ഏതു രീതിയിലാണ്?
മൂന്നു വീതം – മൂന്നു പ്രാവശ്യം.

5. ത്രികാലത്തെ പ്രകീര്‍ത്തിച്ചു മരിയവണക്കം എന്ന പ്രബോനരേഖ പുറപ്പെടുവിച്ച പാപ്പാ?
പോള്‍ ആറാമന്‍ പാപ്പ (1974-ല്‍).

6. കര്‍ത്താവിന്‍റെ മാലാഖ'യോടു മൂന്നു ത്രിത്വസ്തുതികൂടി ചേര്‍ത്തതാര്?
പിയൂസ് ഏഴാമന്‍ പാപ്പ (1815-ല്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org