ഡൊമിനിക്കിന്‍റെ ദിവ്യകാരുണ്യഭക്തി

ഡൊമിനിക്കിന്‍റെ ദിവ്യകാരുണ്യഭക്തി

അനിതരസാധാരണമായ ദൈവികജ്ഞാനം കൊണ്ട് പ്രകാശിതനായിരുന്നു ഡൊമിനിക് സാവിയോ എന്ന കൊച്ചുമിടുക്കന്‍. ദിവ്യകാരുണ്യഭക്തി അവനില്‍ സവിശേഷമാം വിധം വിളങ്ങിയിരുന്നു. വൈദികന്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ടു പോകുന്നതു കണ്ടാല്‍ അവന്‍ വഴിയിലും ചെളിയിലും ആണെങ്കില്‍ പോലും മുട്ടുകുത്തുമായിരുന്നു. ഒരിക്കല്‍ ഒരു സുഹൃത്ത് അവനോട് പറഞ്ഞു: "നീ ഇങ്ങനെ മുട്ടു കുത്തി വസ്ത്രത്തില്‍ ചെളിപുരളാന്‍ ഇടയാക്കേണ്ടതില്ല. ദൈവം അത് നിന്നില്‍ നിന്നാവശ്യപ്പെടുന്നില്ല." ഡൊമിനിക് അതിനുകൊടുത്ത മറുപടി ഇങ്ങനെയായിരുന്നു: "കാല്‍ മുട്ടും വസ്ത്രവും നല്‍കിയത് ദൈവമല്ലേ. അവിടുത്തെ മഹത്വത്തിനും ശുശ്രൂഷയ്ക്കുമായി അവയെ ഉപയോഗിക്കേണ്ടതല്ലയോ. ഈശോ കടന്നുപോകുമ്പോള്‍ അവിടുത്തേക്ക് മഹത്വം നല്‍കേണ്ടതിനായി എന്നെ ചെളിക്കുണ്ടിലേക്ക് എറിഞ്ഞാലെന്ത്? എന്നെ ഒരു തീച്ചുളയിലേക്കെറിഞ്ഞാല്‍, ഈ ദിവ്യ കൂദാശയില്‍ അവിടുന്ന് പ്രകടിപ്പിക്കുന്ന സ്നേഹത്തിന്‍റെ ഒരു തരി എനിക്കു കിട്ടുമെങ്കില്‍ ഞാന്‍ അങ്ങനെതന്നെ ചെയ്യും."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org