മുന്‍വിധികളില്‍ തട്ടി കാലിടറി വീഴല്ലേ….

മുന്‍വിധികളില്‍ തട്ടി കാലിടറി വീഴല്ലേ….

ഒരിക്കല്‍ തവളകള്‍ ഒരു ചാട്ടമത്സരം നടത്തി. അതിനായി വലിയൊരു ടവറും അവര്‍ തിരഞ്ഞെടുത്തു. ആദ്യം ചാടി ചാടി ടവറിന്റെ ഏറ്റവും മുകളിലെത്തുന്നവര്‍ മത്സരത്തില്‍ ജയിക്കും. മത്സരം തുടങ്ങി, തവളകള്‍ ആവേശത്തോടെ ചാടിത്തുടങ്ങി. മത്സരം കാണാന്‍ ഒട്ടേറെപ്പേരും എത്തിയിരുന്നു. ചാട്ടം കണ്ട അവരില്‍ പലരും പല കമന്റുകളും ഇടയ്ക്ക് പാസാക്കിക്കൊണ്ടിരുന്നു.
ഹൊ! ഇത്രയും വലിയ ടവറിന്റെ മുകളില്‍ എങ്ങനെ കയറാനാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
കുറച്ചു മുകളിലേക്കു കയറിയാലും ടവറിന്റെ ഏറ്റവും മുകളില്‍ ആരും എത്താന്‍ പോകുന്നില്ലെന്ന് വേറെ ചിലര്‍ പറഞ്ഞു.
കുറേക്കഴിയു മ്പോഴേക്കും മടുത്ത് പിന്‍വാങ്ങിക്കോളുമെന്ന് മറ്റു ചിലര്‍ കമന്റ് പാസാക്കി. മത്സരം മുറുകുകയാണ്. അതോടെ ആദ്യം ആവേശത്തോടെ കയറിയ പല തവളകളും പരാജയം സമ്മതിച്ച് പതിയെ തിരിച്ചു ചാടിത്തുടങ്ങി. അവസാനം വിരലിലെണ്ണാവുന്നവര്‍ മാത്രമായി. കുറച്ചു കഴിഞ്ഞതും മെലിഞ്ഞ ഒരു തവള മാത്രമുണ്ട് മത്സരരംഗത്ത്. അവനാകട്ടെ ആവേശ ത്തോടെ മുകളിലേക്ക് ചാടുകയാണ്. അപ്പോഴും വിമര്‍ശകരുടെ വായടഞ്ഞിട്ടില്ല. ആവേശ മൊക്കെ ഇപ്പക്കഴിയും. കണ്ടോണം, മുകളിലെത്തുന്നതിനു മുന്‍പ് അവനും തോറ്റു പിന്‍മാറും. പക്ഷെ വിമര്‍ശകരുടെയെല്ലാം വാക്കുകളെ തള്ളിക്കളഞ്ഞുകൊണ്ട് ടവറിന്റെ ഏറ്റവും മുകളില്‍ വരെ ചാടിയെത്തി നമ്മുടെ മെലിഞ്ഞ തവള ജേതാവായി. അതോടെ വിമര്‍ശകര്‍ ഉള്‍പ്പെടെ ആര്‍പ്പു വിളിച്ച് അഭിനന്ദിച്ചു. മത്സരം കഴിഞ്ഞ് ടവറിന്റെ താഴെയെത്തിയ മെലിഞ്ഞ തവളയെ മറ്റു തവളകളെല്ലാം പൊതിഞ്ഞു. എന്താണ് നിന്റെ വിജയരഹസ്യ മെന്ന് അവരെല്ലാം ആവേശ ത്തോടെ ചോദിച്ചു. മറുപടിയായി ഒന്നു പുഞ്ചിരിക്കുക മാത്രമാണ് മെലിഞ്ഞ തവള ചെയ്തത്. കാരണം അവന് ചെവി കേള്‍ക്കില്ലായിരുന്നു.
പല വ്യക്തികളും വിജയത്തില്‍ നിന്നകലാന്‍ മറ്റുള്ളവരുടെ തെറ്റായ മുന്‍വിധികളും വിമര്‍ശനങ്ങളും കാരണമായിട്ടുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന വ്യക്തികള്‍ വരെയു ള്ളവര്‍ ഇങ്ങനെ തെറ്റായ ധാരണകളില്‍ സ്വന്തം കഴിവുകള്‍ തിരിച്ചറിയാതെ ജീവിക്കുമ്പോള്‍ അവര്‍ക്ക് നഷ്ടമാകുന്നത് നേടിയെടുക്കാമായിരുന്ന ഒട്ടേറെ വിജയങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org