എനിക്കായ്…

എനിക്കായ്…
Published on

കവിത


നീതി ജോജി

ക്ലാസ്സ് VIII

അന്ന് ഒരിക്കല്‍ ധനത്തിന്‍ മുമ്പില്‍
എന്‍ കുടുംബത്തെ ഞാന്‍ മറന്നു
ധൂര്‍ത്തനായി ജീവിച്ചു.
ഇന്നിതാ നില്‍ക്കുന്നു, ചെളിയില്‍,
പാപിയാണു ഞാന്‍
നന്മയും തിന്മയും എന്തെന്നറിഞ്ഞില്ല.
സര്‍വവും നഷ്ടപ്പെടുത്തി
വയറു വിശക്കുന്നു, കൊടും ദാരിദ്ര്യം.

അബ്ബാ, പിതാവെ
അങ്ങ് എത്രയോ വലിയവന്‍
സ്വപുത്രനെന്നു വിളിപ്പാന്‍
യോഗ്യനല്ല, എങ്കിലും,
ദാസനായി സ്വീകരിക്കുമോ?
കാത്തിരിക്കുന്നിതാ, നീ വരുന്നതും കാത്ത്
സകലതും മറന്ന്
മകനെ, നീ ഇല്ലാതെ-
കുടുംബം പൂര്‍ണ്ണമാകില്ല എന്ന സത്യം
നീ അറിയുക, തിരിച്ചുവരിക
ഇരു കൈയും നീട്ടി നിന്നെ
വരവേല്‍ക്കാം ഞാന്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org