ലൂസിഫര്‍ എന്ന EX മാലാഖ

ലൂസിഫര്‍ എന്ന EX മാലാഖ

സജീവ് പാറേക്കാട്ടില്‍

<span style="color: #333300;">സജീവ് പാറേക്കാട്ടില്‍</span>
സജീവ് പാറേക്കാട്ടില്‍

സാത്താനും നരകവും അനേകര്‍ക്ക് 'കീറാമുട്ടി'യാണ്. അതൊന്നും യാഥാര്‍ത്ഥ്യമല്ലെന്ന് കരുതുന്നവരുമുണ്ട്. താന്‍ ഇല്ലെന്ന് പഠിപ്പിക്കുന്നതും സാത്താന്‍ തന്നെയാണെന്ന് പറയാറുണ്ട്. ദൈവത്തെക്കുറിച്ച് അധികം അറിവില്ലാത്തതുപോലെ, സാത്താനെക്കുറിച്ചും പലര്‍ക്കും അറിവില്ല. എന്നാല്‍ ദൈവം ആരാണെന്ന് സാത്താന് നല്ലതുപോലെ അറിയാം എന്നതാണ് രസകരമായ കാര്യം. "നീ ആരാണെന്ന് എനിക്കറിയാം, ദൈവത്തിന്റെ പരിശുദ്ധന്‍." എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് അവന്‍ യേശുവിനോട് പറയുന്നുണ്ട് (ലൂക്കാ 4:34). സാത്താനില്‍ നാം 'വിശ്വസിക്കണം' എന്നില്ല. എന്നാല്‍ അവന്റെ അസ്തിത്വത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒരു ആറാംക്ലാസ്സുകാരി സാത്താനെക്കുറിച്ച് ഉന്നയിച്ച ചില ചോദ്യങ്ങളും നല്കിയ മറുപടികളുമാണ് ഇന്ന് പങ്കുവയ്ക്കുന്നത്.

സാത്താനെ സൃഷ്ടിച്ചത് ആരാണ്?

സാത്താനെ സൃഷ്ടിച്ച ത് ദൈവമാണെന്ന ധാരണയോടെയുള്ള ചോദ്യമല്ലേ ഇത്? സാത്താനെ ആരും സൃഷ്ടിച്ചതല്ല. മിഖായേലിനെയും ഗബ്രിയേലിനെയും റഫായേലിനെയും പോലെ ദൈവത്തിന് വളരെ പ്രിയങ്കരനായ ഒരു പ്രധാന മാലാഖയായിരുന്നു ലൂസിഫറും. ബുദ്ധിമാനും ശക്തനുമായിരുന്ന ഒരു മുഖ്യദൂതന്‍. എന്നാല്‍ അഹങ്കാ രം മൂത്ത് 'ഞാന്‍ അത്യുന്നതനെപ്പോലെ ആകും' എന്ന് തന്നത്താന്‍ പറഞ്ഞ അവന്‍ സാത്താനായി നിപതിച്ചതാണ്. "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതക ളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടി വീഴ്ത്തി!" എന്ന് ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (14:12). "സാ ത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇടിമിന്നല്‍പോലെ നിപതിക്കുന്നതു കണ്ടു" എന്ന് യേശുവും പറഞ്ഞിട്ടുണ്ട് (ലൂക്കാ 10:18). വീണുപോ യ മാലാഖ – ളമഹഹലി മിഴലഹ – ആണ് സാത്താനായത്. അഹങ്കാരം എത്രയോ വ ലിയ തിന്മയാണെന്നോര്‍ ക്കൂ. പ്രധാനമാലാഖയെ സാത്താനാക്കി മാറ്റിയ തിന്മയാണ് അഹങ്കാരം. പലപ്പോഴും മനുഷ്യനെ യും കൊടിയ തിന്മകളിലേയ്ക്ക് നയിക്കുന്നതും അഹങ്കാരമല്ലേ?

സാത്താന്‍ മനുഷ്യനെ കൂട്ടുപിടിച്ച് ഉപദ്രവിക്കുന്നത് എന്തിനാണ്?

മനുഷ്യനല്ല സാത്താന്റെ യഥാര്‍ത്ഥ ലക്ഷ്യം, ദൈവമാണ്. ദൈവത്തിനും ദൈവത്തി ന്റെ രാജ്യത്തിനുമെതിരായുള്ള നിരന്തരമായ പോരാട്ടത്തിലാ ണ് സാത്താന്‍. ദൈവത്തോട് നേരിട്ട് ഏറ്റുമുട്ടാന്‍ കഴിയാത്തതിനാല്‍, ദൈവം സ്വന്തം ഛാ യയിലും സാദൃശ്യത്തിലും സൃ ഷ്ടിച്ച മനുഷ്യരെ കൂട്ടുപിടിച്ച് അവന്‍ ദൈവത്തോടു യുദ്ധം ചെയ്യുന്നു. "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിം ഹത്തെപ്പോലെ, ആരെ വിഴുങ്ങ ണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു." എന്ന് ആദ്യ ത്തെ മാര്‍പാപ്പ പഠിപ്പിക്കുന്നുണ്ടല്ലോ (1 പത്രോസ് 5:8). അലറിക്കൊണ്ട് ചുറ്റി നടക്കുന്നതുകൊണ്ടുമാത്രം അവന് ആരെ യും വിഴുങ്ങാന്‍ കഴിയണമെന്നില്ല. നമ്മുടെ സഹായവും അനുവാദവുമില്ലാതെ അവന് നമ്മെ കീഴ്‌പ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ടാണ് "വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍" എ ന്ന് അപ്പസ്‌തോലന്‍ തുടര്‍ന്ന് പറയുന്നത്. ദൈവത്തിനു വിധേയരായി, ചെറുത്തുനിന്നാല്‍ നമ്മില്‍നിന്ന് ഓടിയകലുന്നവനാണ് സാത്താനെന്ന് വി. യാക്കോബ് ശ്ലീഹായും പഠിപ്പിക്കുന്നു ണ്ട് (4:7). ദൈവത്തിന്റെ സഹായമില്ലാതെയും നന്മയില്‍ വളരാതെയും നമു ക്ക് അവനെ എതിര്‍ക്കാനും ചെറുക്കാ നും കഴിയില്ല എന്നതാണ് യഥാര്‍ ത്ഥ്യം. "നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാ പം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതി നെ കീഴടക്കണം" എന്ന് (ഉല്‍പ. 4:7) കായേനോടു മാത്രമായല്ല ദൈവം പറഞ്ഞത്; നാം ഓരോരുത്തരോടുമാണ്. നമ്മുടെ സഹായമില്ലാതെ ദൈവത്തോടുള്ള യുദ്ധത്തില്‍ ഒരിക്കലും സാത്താന് വിജയിക്കാനാവില്ല.

ദൈവത്തിന് സാത്താനോട് ക്ഷമിച്ചു കൂടേ?

അതൊരു അത്യുഗ്രന്‍ ചോദ്യമാണല്ലോ! തീര്‍ച്ചയായും സാത്താനോടു ക്ഷമിക്കാന്‍ ദൈവത്തിനു കഴിയും. പക്ഷേ, അനുതപിക്കാന്‍ സാത്താ ന് കഴിയുമോ എന്നതാണ് കൂടുതല്‍ പ്രസക്തമായ ചോദ്യം! ദൈവത്തിന്റെ ക്ഷമ അവന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് അ ടുത്ത ചോദ്യം. അനുതപിക്കാന്‍ കഴിയാത്തവരോട്, ദൈവത്തിന്റെ ക്ഷമയും വീണ്ടെടുപ്പും ആഗ്രഹിക്കാത്തവരോട് ക്ഷമിക്കാന്‍ ദൈവത്തിന് കഴിയില്ല. അത് ഓരോരുത്തരുടെയും സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെയും തീ രുമാനത്തിന്റെയും കാര്യമാണ്. ധൂര്‍ത്തപുത്രന്റെ ഉപമ ഓര്‍ത്തു നോക്കൂ. സ്വത്തില്‍ തന്റെ ഓഹരി വാങ്ങി ദൂരദേശത്തേക്കു പോകുക എന്നത് അവന്റെ മാത്രം തീരുമാനമാണ്. അവന്റെ പിതാവ് ഇക്കാര്യത്തില്‍ നിസ്സഹായനാണ്. പിന്നീട് തവിടുകൊണ്ടെങ്കിലും വിശപ്പടക്കാന്‍ കഴിയാതെ വന്നപ്പോള്‍ സുബോധമുണ്ടാ യി പിതാവിന്റെ അടുക്കലേക്ക് തിരികെ പോകാനുള്ള തീരുമാനവും അവ ന്റേതുമാത്രമാണ്. അത്തരമൊരു തിരിച്ചുപോക്ക് സാത്താന് സാധ്യമല്ലാത്തതിനാല്‍ അവനോട് ക്ഷമിക്കാന്‍ ദൈവത്തിനു കഴിയില്ല.
വഴിതെറ്റുന്നതും വീണുപോകുന്നതും മാത്രമല്ല യഥാര്‍ത്ഥ ദുരന്തം; എഴുന്നേല്ക്കാ നും തിരികെ മടങ്ങാനും കഴിയാത്തതാണ്. തിരികെ വരുന്നവരെ ദൂരേനിന്നേ കണ്ട് / മനസ്സലിഞ്ഞ് / ഓടിച്ചെന്ന് / കെട്ടിപിടിച്ച് / ചുംബിച്ചു / സ്വീകരിക്കാന്‍ ഇന്നും പിതാവ് കാത്തുനില്‍ക്കുന്നുണ്ട്. അത്തരമൊരു തിരിച്ചുപോക്ക് സാത്താന് സാധ്യമല്ലാത്തതിനാല്‍ അവനോട് ക്ഷമിക്കാന്‍ ദൈവത്തിനു കഴിയില്ല.

ദൈവത്തിന് സാത്താനെ ഒറ്റയടിക്കു നശിപ്പിച്ചു കൂടേ?

അതുകൊള്ളാമല്ലോ! 'വണ്‍ ടൈം സെറ്റില്‍മെന്റ്' അഥവാ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അല്ലേ? തീര്‍ച്ചയായും ദൈവത്തിനു കഴിയും. പക്ഷേ, അവിടുന്ന് അത് ചെയ്യില്ല. ഈശോ പറഞ്ഞ കളകളുടെ ഉപമ ഓര്‍ക്കുന്നില്ലേ? ഗോതമ്പിനിടയില്‍ ശത്രുവന്നാണ് കളകള്‍ വിത.ച്ചത്. "കളകള്‍ പറിച്ചുകൂട്ടട്ടേ?" എന്ന വേലക്കാരുടെ ചോദ്യത്തിന് "കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ." എന്നാണ് യജമാനന്‍ മറുപടി നല്കിയത്. (മത്താ 13:30). നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരാണെന്നും കളകള്‍ ദുഷ്ടന്റെ പുത്രന്മാരാണെന്നും ശത്രു പിശാചാണെന്നും കൊയ്ത്തു യുഗാന്ത്യമാണെന്നും കൊയ്ത്തുകാര്‍ ദൈവദൂതന്മാരാണെന്നും ഈശോ തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്. "യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും." എന്ന് യേശു പറയുന്നതാണ് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ അവസാന വാചകം (28:20). അതു സത്യവുമാണ്. എന്നാല്‍ ദൈവം മാത്രമല്ല സാത്താനും യുഗാന്തം അഥവാ കൊയ്ത്തു വരെ നമ്മോടൊപ്പം ഉണ്ടാകും എന്നത് നാം മറക്കരുത്. നാം അവനോട് കൂട്ടുകൂടാതെ, 'നമ്മോടുകൂടെയായിരിക്കുന്ന' – എമ്മാനുവേലായ ദൈവത്തോടു കൂട്ടുകൂടാനാണ് പരിശ്രമിക്കേണ്ടത്. ഇപ്പോള്‍ത്തന്നെ സാത്താനെ പൂര്‍ണ്ണമായി നശിപ്പിച്ചുകൊണ്ട് നന്മമാത്രം ചെയ്യുന്ന തരത്തിലുള്ള ഒരു 'റോബോട്ടിക്' ജീവിതമല്ല ദൈവം മനുഷ്യനില്‍നിന്ന് ആഗ്രഹിക്കുന്നത്. ദൈവം നല്കിയ സ്വാതന്ത്ര്യം എന്ന പരമമായ ദാനമുപയോഗിച്ച് നന്മ തിരഞ്ഞെടുത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്ന ജീവിതമാണ്. "ഇതാ, ഇന്നു ഞാന്‍ നിന്റെ മുമ്പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു" എന്ന് (നിയമ. 30:15) ഇസ്രായേല്‍ക്കാരോട് മാത്രമായല്ല അവിടുന്നു പറഞ്ഞത്; പ്രപഞ്ചത്തിലൂടെ പ്രവഹിക്കുന്ന ഓരോ മനുഷ്യനോടുമാണ്. തിരഞ്ഞെടുപ്പ് നടത്താതെ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ജീവനും നന്മയും തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നവരെ ദൈവം സഹായിക്കും. മരണവും തിന്മയും തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നവരെ സാത്താനും നല്ലതുപോലെ സഹായിക്കും. തീരുമാനവും തിരഞ്ഞെടുപ്പും നമ്മുടേതു മാത്രമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org