ക്രൈസ്തവർ ഉപയോ​ഗിക്കുന്ന ചില അന്യഭാഷാപദങ്ങളും അർത്ഥങ്ങളും

ക്രൈസ്തവർ ഉപയോ​ഗിക്കുന്ന ചില അന്യഭാഷാപദങ്ങളും അർത്ഥങ്ങളും

അന്നീദാ: മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, അകന്നുപോയത് എന്നര്‍ത്ഥം

അപ്പെസ്കോപ്പാ (എപ്പിസ് കോപ്പ): മേല്‍നോട്ടക്കാരന്‍, കാവല്‍ക്കാരന്‍

ഏവന്‍ഗെലിയോന്‍: സുവിശേഷം

കന്തീലാ: വിളക്ക്

കൊംപാദ്രി (കുമ്പാരി): മാമ്മോദിസ മുങ്ങുന്ന കുട്ടിയുടെ പിതാവ്, ആ കുട്ടിയുടെ തലതൊട്ടപ്പനെ കൊംപാദ്രി എന്ന് വിളിക്കുന്നു.

കൊംമാദ്രി (കൊമ്മാതിരി): ഒരമ്മ തന്‍റെ ശിശുവിനെ തലതൊട്ട സ്ത്രീയെ കൊംമാദ്രി എന്ന് വിളിക്കുന്നു.

ക്രേദോ: വിശ്വാസപ്രമാണം. ഞാന്‍ വിശ്വസിക്കുന്നു എന്നര്‍ത്ഥം.

ത്രോണോസ്: സിംഹാസനം, ബലിപീഠം, ഉന്നത സ്ഥാനം, സ്വര്‍ണോസ് എന്നും പറയും.

പത്തേന്തി: തുറന്ന കത്തുകള്‍ എന്നര്‍ത്ഥം

പുല്പ്പം (പുള്‍പം, പുഷ്പം): പ്രസംഗപീഠം, പള്ളിയുടെ മധ്യഭാഗത്ത് ഭിത്തിയോടു ചേര്‍ന്ന് ഒരാള്‍പൊക്കത്തില്‍ പ്രസംഗപീഠമുണ്ടാക്കുന്നു. അതിലേക്ക് പ്രവേശിക്കാന്‍ നടകളുമുണ്ടാകും. മൈക്കില്ലാതിരുന്ന കാലത്ത് പള്ളിയില്‍ കൂടുന്നവര്‍ എല്ലാം കേള്‍ക്കത്തക്കവിധത്തില്‍ വേദവാക്യങ്ങളുടെ അര്‍ത്ഥം വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന പ്രസംഗപീഠം.

ഏംഗര്‍ത്താ: പുതിയനിയമത്തിലെ ലേഖനങ്ങള്‍

കത്തിസാള്‍: അള്‍ത്താരകളില്‍ വയ്ക്കുന്ന മെഴുകുതിരിക്കാലുകള്‍ക്ക് അടുത്തനാള്‍ വരെ പറഞ്ഞിരുന്ന പേര്. മരം കൊണ്ട് നിര്‍മ്മിക്കുന്നതും ചിത്രങ്ങള്‍ കൊത്തിയിട്ടുള്ളതും സ്വര്‍ണ്ണമോ മറ്റ് ചായങ്ങളോ പൂശിയതുമാണ് കത്തിസാള്‍.

പത്രമേനി: പിതൃസ്വത്ത് എന്നര്‍ത്ഥം

നൊവേന: ഒന്‍പതുദിവസം മുടങ്ങാതെ നടത്തേണ്ട പ്രാര്‍ത്ഥനയെയാണ് നൊവേന എന്ന് വിളിക്കുന്നത്.

മഹറോന്‍: കൂട്ടായ്മയില്‍ നിന്നും വിട്ടുകളയുക, സഭയില്‍ നിന്ന് പുറത്താക്കുക.

മിസം: പ്രേഷിത വേലയെ സംബന്ധിച്ച പ്രദേശം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് മിസം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org