ദൈവത്തിന്റെ വഴികള്‍

ദൈവത്തിന്റെ വഴികള്‍

ലോലക് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന കരോള്‍ ജോസഫ്. അവന് കേവലം ഒന്‍പതു വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നെ ഒമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അപ്പനും മരിച്ചു. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഭീകരവാഴ്ചയ്ക്കിടയില്‍ പടയോട്ടങ്ങളെയും പലായനങ്ങളെയും പട്ടാള റെയ്ഡുകളെയും അതിജീവിച്ച അനാഥബാലന്‍, പാറമടയില്‍ കല്ലുപൊട്ടിച്ചും ജലശുദ്ധീകരണശാലയില്‍ കഠിനമായി ജോലി ചെയ്തും തഴമ്പിച്ച കരങ്ങള്‍ കൊണ്ട് പില്‍ക്കാലത്ത് വത്തിക്കാനിലും ലോകമെമ്പാടും ജനകോടികളെ ആശീര്‍വദിക്കാന്‍ ദൈവം തെരെഞ്ഞെടുത്ത് അവനെ ഒരുക്കുകയായിരുന്നു. അദ്ദേഹം തന്റെ ആദര്‍ശവാക്യമായി സ്വീകരിച്ച 'ഞാന്‍ മുഴുവനും അങ്ങയുടെതാണ്' (Totus Tuus) എന്ന സത്യം ജീവിതം തന്നെയായി മാറിയിരുന്നു. യുദ്ധഭീകരതയനുഭവിച്ചു! കൂട്ടത്തിലുണ്ടായിരുന്ന സെമിനാരിക്കാരെ പട്ടാളം പിടിച്ചുകൊണ്ടുപോയി! സ്‌നേഹിതരെ വധിച്ചു. കരോള്‍ മാത്രം സംരക്ഷിക്കപ്പെട്ടു.

അതെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: "അതു കേവലം യാദൃശ്ചികമായിരുന്നില്ല. യുദ്ധത്തിന്റെ ഭീകരതകളുടെ മധ്യേ വ്യക്തിജീവിതത്തിലെ സര്‍വവും എന്റെ ദൈവവിളിയുടെ നന്മയെ മാത്രം ലക്ഷ്യമാക്കി ദൈവം ക്രമീകരിച്ചിരുന്നു എന്ന് എനിക്കറിയാം!" ഓ ദൈവമേ, ഈ ഭൂമിയില്‍ നീ അവന് സ്വന്തക്കാരും പിന്‍മുറക്കാരുമായി ആരെയും അവശേഷിപ്പിക്കാതിരുന്നത് നിനക്കവനെ സ്വന്തമാക്കാനായിരുന്നില്ലയോ? അഥവാ, അവനെ എല്ലാവര്‍ക്കുമായി നല്‍കാനുള്ള നിന്റെ പദ്ധതിയുടെ ഭാഗമായിരുന്നുവോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org