നല്ല ശ്രോതാവിന്‍റെ ലക്ഷണങ്ങള്‍

നല്ല ശ്രോതാവിന്‍റെ ലക്ഷണങ്ങള്‍

* സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം കേള്‍ക്കുന്നു.

* മറ്റുള്ളവര്‍ സംസാരിക്കുന്നതിനിടയില്‍ കയറിപ്പറയില്ല.

* ചോദ്യങ്ങളെ ചോദ്യങ്ങള്‍കൊണ്ടു നേരിടുകയില്ല.

* പക്ഷം ചേരലിനെക്കുറിച്ചു ബോധവാനായിരിക്കും.

* മറ്റുള്ളവരുടെ ചിന്തകളുമായി താദാത്മ്യം പ്രാപിക്കും.

* സംഭാഷണത്തില്‍ മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കില്ല.

* ഒരാള്‍ സംസാരിച്ചു കഴിഞ്ഞതിനുശേഷമേ മറുപടി പറയൂ.

* ഔചിത്യമില്ലാതെ തടസ്സപ്പെടുത്തുകയില്ല.

* സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തി ചോദ്യം ചോദിക്കും.

* സംഭാഷണത്തില്‍ പൂര്‍ണ ശ്രദ്ധ പതിപ്പിക്കും.

* താത്പര്യമില്ലെങ്കില്‍കൂടി കേട്ടിരിക്കും.

* കുറിപ്പുകള്‍ എഴുതിയെടുക്കും.

* കേട്ടെഴുതുമ്പോള്‍ ആശയങ്ങള്‍ക്കു പ്രാധാന്യം നല്കും.

* കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org