ഹാക്ക്സൊ റിഡ്ജ് – മെല്‍ഗിബ്സണ്‍

ഹാക്ക്സൊ റിഡ്ജ്  – മെല്‍ഗിബ്സണ്‍

ഡോണറ്റ് ഡേവിസ്, മാടവന

നിങ്ങളുടെ വിശ്വാസത്തിന്‍റെ ആഴവും പരപ്പും തിരിച്ചറിയാനും, നിങ്ങളെ ….അതി ന്‍റെ കൂടുതല്‍ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകാനും ഉതകുന്ന മനോഹരമായ ചല ച്ചിത്ര ആവിഷ്കാരമാണ് മെല്‍ഗിബ്സണ്‍ 2016-ല്‍ സംവിധാനം ചെയ്ത ഹാക്ക്സൊ റിഡ്ജ്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കഥാപശ്ചാത്തലത്തില്‍ Desmond T Dos എ ന്ന കോംബാറ്റ് മെഡിക്ക്-ന്‍റെ ജീവിതത്തിലൂ ടെയും അയാളുടെ ഉറച്ച വിശ്വാസ ജീവിത ശൈലിയിലൂടെയും ഹൃദയസ്പര്‍ശിയായ ജീവിതകഥയാണ് ചിത്രത്തിലൂടെ പറയുന്ന ത്. ലോക മഹായുദ്ധത്തിന്‍റെ പൊള്ളുന്ന ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്നു വരുന്ന നായകന്‍റെ ജീവിതത്തില്‍, വിശ്വാസവും വി ശ്വാസ സംഹിതകളും വരുത്തുന്ന മാറ്റങ്ങള്‍, ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങള്‍ എടു ക്കാന്‍ വഴി തെളിക്കുന്ന സാഹചര്യങ്ങള്‍, വിശ്വാസ പ്രതിസന്ധികള്‍ എല്ലാമെല്ലാം….. സംവിധായകന്‍ മനോഹരമായി പറഞ്ഞു വെയ്ക്കുന്നുണ്ട്. ജീവനെടുക്കുന്ന യുദ്ധഭൂമി യില്‍ ജീവന്‍ സംരക്ഷിക്കേണ്ടതാണ് തന്‍റെ വിളി എന്ന് തിരിച്ചറിയുന്ന നായ കന്‍, ഒന്നാം ലോക മഹായുദ്ധ ത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷി യായ പിതാവിന്‍റെ പ്രതിബന്ധ ങ്ങള്‍ എല്ലാം മറികടന്നു കൊണ്ട് തന്‍റെ ഉത്തരവാദിത്വങ്ങളോട് ഉത്ത രം മൂളുന്നു. പ്രതിബന്ധങ്ങളോട് അതെ എന്ന് പറയുന്ന നായകന്‍റെ ചങ്കുറപ്പ്. തന്‍റെ ആദര്‍ശങ്ങള്‍ക്ക് എതിര് നില്ക്കുന്ന ചിന്താഗതിക ളോട് അല്ല എന്ന് പറയാനും ധൈ ര്യം കാണിക്കുന്നു. ജീവനെടുക്കു ന്ന തോക്ക് ഞാന്‍ കൈകൊണ്ട് തൊടില്ല എന്നതും എന്‍റെ വിശ്വാ സപ്രമാണങ്ങള്‍ക്ക് എതിരായ കൊല്ലുക എന്ന തിന്മ എന്‍റെ കൈ കൊണ്ട് ചെയ്യില്ല എന്ന നിലപാടും പട്ടാള അധികാരികളോടും ഭരണ സംവിധാനങ്ങളോടും ഉള്ള എതിര്‍ പ്പായി തെറ്റിദ്ധരിക്കപ്പെടുകയും നായകന്‍ തന്‍റെ ക്രൈസ്തവ ആദര്‍ ശങ്ങള്‍ സംരക്ഷിക്കാന്‍ കുറ്റവാളി യെപോലെ നിശ്ചിതകാലത്തേക്ക് ജയിലില്‍ കഴിയാന്‍ വിധിക്കപ്പെടു കയും ചെയ്യുന്നു. കൂടാതെ, ആഴ്ച യുടെ ഏഴാം ദിവസം തന്‍റെ ജോ ലിയില്‍നിന്ന് അവധി നല്കണം എന്നുള്ള നായകന്‍റെ ആദര്‍ശം ക ണ്ടിരിക്കുന്ന വിശ്വാസികളായ നമു ക്കുപോലും ഭോഷത്തമായോ അ നുചിതമായോ തോന്നി പോകു ന്നുണ്ട്. എന്നിരിക്കിലും, തന്‍റെ ആ ദര്‍ശങ്ങളില്‍ നിന്നും, വിളിയില്‍ നി ന്നും പലരും പ്രലോഭനങ്ങളുമാ യും പിന്തിരിപ്പന്‍ ചിന്തകളുമായും കടന്നുവരുന്നുണ്ടെങ്കിലും ഒരു വിപ്ലവകാരി കണക്കെ നായകന്‍ അതിനെയെല്ലാം നിഷേധിക്കുന്നു പിന്നീട്, നിയമപ്രകാരമുള്ള കോര്‍ ട്ട് മാര്‍ഷലിന് അയാള്‍ വിധേയനാ വുകയും ചെയ്യുന്നു. തക്ക സമയ ത്ത് നായകന്‍റെ പിതാവ് അയാളെ രക്ഷിക്കാന്‍ കെല്പുള്ള ഒരു ഉത്ത രവുമായി കടന്നുവരുന്നു… ആ യുധമില്ലാതെ യുദ്ധഭൂമിയില്‍ പ്ര വര്‍ത്തിക്കാനുള്ള പ്രത്യേക അനു മതി അയാള്‍ക്ക് ലഭിക്കുന്നു. പി ന്നീട് ഒക്കിനവ യുദ്ധത്തിലെ ഹാ ക്ക്സോ റിഡ്ജ് സംരക്ഷിക്കാനു ള്ള മിഷനുമായി സ്വന്തം ബറ്റാലി യനൊപ്പം നായകന്‍ കോംബാറ്റ് മെഡിക്ക് ആയി പോകുന്നു…. ചാ വേറുകളായ ശത്രുക്കള്‍ക്ക് ഇട യില്‍ സ്വന്തം സഖ്യം പരാജയം മ ണത്തപ്പോള്‍…. സ്വന്തം വിളിയുടെ അര്‍ത്ഥം തിരിച്ചറിഞ്ഞ നായകന്‍.. തന്‍റെ ജീവന്‍പോലും വിലകല്പ്പി ക്കാതെ, അയാള്‍ മുറിവേറ്റ സഹ പ്രവര്‍ത്തകരെ രക്ഷിക്കുന്നു.
മുറിവേറ്റ ഏകദേശം 75 ഓളം പട്ടാളക്കാരെ അദ്ദേഹത്തിന്‍റെ ഉറച്ച വിശ്വാസതീക്ഷ്ണതയില്‍ ര ക്ഷിക്കുന്ന നായകന്‍, ഓരോ മുറി വേറ്റ ശരീരത്തിനായി ആത്മാവില്‍ ദാഹിക്കുന്നതായും ചിത്രം വരച്ചു കാട്ടുന്നു. തന്നെ മുറിപ്പെടുത്തിയ വര്‍ക്കും വേദനിപ്പിച്ചവര്‍ക്കും ത ന്‍റെ വിശ്വാസത്തിന്‍റെ ആഴവും പര പ്പും അതില്‍നിന്നുയരുന്ന അതി രില്ലാത്ത ക്ഷമയും കരുണയും കാണിച്ചുകൊണ്ട് തന്‍റെ വിശ്വാ സം ഒരു ഉയര്‍ത്തിയ പന്തം കണ ക്കെ ഉയര്‍ത്തിക്കാട്ടുന്നു. കീഴട ക്കാന്‍ മൂര്‍ച്ചയുള്ള ആയുധം തോ ക്കോ, വെടികോപ്പുകളോ അല്ല… അതിനെക്കാള്‍ മൂര്‍ച്ചയുള്ള ഉറച്ച മനസ്സും അതില്‍നിന്ന് പ്രകാശി ക്കുന്ന വിശ്വാസബോധ്യങ്ങള്‍ ആ ണ് എന്ന് ചിത്രം ആസ്വാദകരോട് പറയാതെ പറയുന്നു. ചിത്രത്തിന്‍റെ ഏറ്റവും മനോഹരമായ ഭാഗം…. ഒരു വേളയില്‍ ….അയാളുടെ വി ശ്വാസപൂര്‍വ്വമായ പ്രാര്‍ത്ഥനയ്ക്കും സാബത്ത് ആചരണ പ്രാര്‍ത്ഥന യ്ക്കുമായി അവിശ്വാസികളായ പ ട്ടാളക്കാര്‍ പോലും അയാളുടെ കൂ ട്ടിനായി കാത്തിരിക്കുന്ന അവിശ്വ സനീയമായ ദൃശ്യങ്ങള്‍ സംവിധാ യകന്‍ അതിന്‍റെ ചാരുതയോടെ വരച്ചുകാട്ടുന്നു…
കഥാന്ത്യത്തില്‍ അമേരിക്കന്‍ പട്ടാളം ഹാക്ക്സൊ കീഴടക്കുക യും…. യുദ്ധത്തില്‍ പരിക്കേറ്റ നാ യകന്‍ തന്‍റെ വിശ്വാസസംഹിത യായ വിശുദ്ധ ബൈബിള്‍ നെ ഞ്ചോടു ചേര്‍ത്തുപിടിപ്പിച്ച് എടു ത്തുകൊണ്ടു പോവുകയും ചെയ്യു ന്നു. പിന്നീട് അമേരിക്കന്‍ ഗവണ്‍ മെന്‍റ് ധീരതയുടെ പരമോന്നത മായ മെഡല്‍ ഒരിക്കല്‍ പോലും യുദ്ധം ചെയ്യാത്ത, വെടിക്കോപ്പു കളില്‍ ഒരിക്കല്‍ പോലും കൈവ യ്ക്കാത്ത Desmond T Dos ന് നല്കുന്നു. 2006-ല്‍ അദ്ദേഹം അ ന്തരിച്ചു. മെല്‍ഗിബ്സണ്‍ ചിത്രമാ യ ഹാക്ക്സൊ റിഡ്ജ് മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വലിയ നന്മ Desmond T Dos എന്ന വിശ്വാസി യുടെ ജീവിതമാണ്… അത് തന്നെ യാണ് മെല്‍ഗിബ്സണ്‍ നമുക്ക് വെച്ചു നീട്ടുന്ന ഏറ്റവും വലിയ വെല്ലുവിളിയും…. ചിത്രത്തിലെ പ്രധാന കഥാപത്രം ചെയ്തത് Amazing Spiderman ചലച്ചിത്ര ത്തിലെ നായകനായിരുന്ന ആണ്‍ ഡ്രൂ ഗര്‍ഫീല്‍ഡ് ആണ്, ദോരോ ത്തി എന്ന നായികാ കഥാപത്രം ചെയ്തത് Lightsout എന്ന ചിത്ര ത്തിലെ നായികയായിരുന്ന തെരേസ പള്‍മര്‍ ആണ്. Apocalypto, Braveheart, Passion of the Christ സംവിധാനം ചെയ്ത മെല്‍ ഗിബ്സണ്‍ന്‍റെ ഈ ചിത്രം, നിര്‍മ്മാണച്ചെലവിന്‍റെ നാല് ഇരട്ടിയില്‍ അധികം ലാഭം നേടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org