ഹെക്സാപ്ലാ

അലക്സാണ്ഡ്രിയന്‍ ദൈവശാസ്ത്രജ്ഞനായ ഒരിജെന്‍ ഏഡി 230-നും 240-നുമിടയ്ക്ക് പ്രസിദ്ധീകരിച്ച ബൈബിള്‍ സമാഹാരമാണ് ഹെക്സാപ്ലാ എന്ന് ഗ്രീക്കു ഭാഷയില്‍ വിളിക്കപ്പെടുന്നത്. ആറുകോളങ്ങളിലായി എഴുതപ്പെട്ടതുമൂലം ഹെക്സാപ്ലാ എന്ന പേരു വന്നത് (ഹെക്സാ= ആറ്). യഹൂദരുമായുള്ള സംവാദത്തില്‍ ക്രിസ്ത്യാനികള്‍ക്കു സഹായകമാകാന്‍ വേണ്ടിയാണ് അദ്ദേഹം അതു തയ്യാറാക്കിയത്. ഹീബ്രുമൂലവും അതിന്‍റെ ലിപ്യന്തരണവും നാലു വിവര്‍ത്തനങ്ങളും കൂടി ആറ് കോളങ്ങളിലാണ് എഴുതിയിരിക്കുന്നത്.

കോളം 1 : ബൈബിളിന്‍റെ ഹീബ്രുപാഠം,
കോളം 2 : ഹീബ്രു പാഠത്തിന്‍റെ ലിപ്യന്തരണം,
കോളം 3 : അക്വീലായുടെ വിവര്‍ത്തനത്തിലെ പാഠം,
കോളം 4 : സിമ്മാക്കൂസിന്‍റെ വിവര്‍ത്തനത്തിലെ പാഠം,
കോളം 5 : സെപ്ത്വാജിന്ത് (LXX) എന്ന ഗ്രീക്കു വിവര്‍ത്തനത്തിലെ പാഠം,
കോളം 6 : തിയോഡോഷ്യന്‍റെ വിവര്‍ത്തനത്തിലെ പാഠം.

ഗ്രീക്ക് അറിയുന്നവര്‍ക്ക് ഹീബ്രുമൂലവും അതിന്‍റെ പല വിവര്‍ത്തനങ്ങളും ഒറ്റനോട്ടത്തില്‍ കാണാനാകുമെന്നതാണ് ആറുനിര ബൈബിളിന്‍റെ പ്രയോജനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org