ഞാൻ മരിക്കാൻ തയ്യാറാണ്

ഞാൻ മരിക്കാൻ തയ്യാറാണ്

(I am prepared to die..)

'കീഴടങ്ങുക അല്ലെങ്കില്‍ പൊരുതുക'
– ഈ രണ്ടേ രണ്ടു കാര്യങ്ങളില്‍
ഒന്ന് തിരഞ്ഞെടുക്കാന്‍ ഏതൊരു രാജ്യവും
നിര്‍ബന്ധിക്കപ്പെടുന്ന കാലമുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കും അതു വന്നു കഴിഞ്ഞു.
നമുക്കു മറ്റൊരു തിരഞ്ഞെടുപ്പുമില്ല.
– നമ്മുടെ ഭാവിയും സ്വാതന്ത്ര്യവും
ജനത്തിന്‍റെ സംരക്ഷണവുമല്ലാതെ.
ഇത് ആഫ്രിക്കന്‍ ജനതയുടെ പോരാട്ടമാണ്.
സഹനങ്ങളുടെ തീച്ചൂളയില്‍നിന്ന് ഉതിര്‍കൊണ്ട
ജീവിക്കാനുള്ള അവകാശപ്പോരാട്ടം.
ഉച്ചനീചത്വങ്ങളെ നാം ഉച്ചാടനം ചെയ്യുക.
സമത്വസുന്ദരസമൂഹത്തിനായി അടരാടുക.
ഈ ഉന്നതലക്ഷ്യത്തിനായിട്ടാണു
ഞാന്‍ നിലകൊള്ളുന്നത്.
ഞാന്‍ അതിനുവേണ്ടി
ജയിലില്‍ പോകാന്‍ മാത്രമല്ല,
മരിക്കാനും തയ്യാറാണ്.

നെല്‍സണ്‍ മണ്ടേല
(1964, ഏപ്രില്‍ 20)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org