Latest News
|^| Home -> Suppliments -> ULife -> ഐഇഎല്‍ടിഎസ്

ഐഇഎല്‍ടിഎസ്

Sathyadeepam

യുവര്‍ കരിയര്‍

എം. ഷൈറജ്

ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള രാ ജ്യങ്ങളില്‍ തൊഴിലിനോ പഠനത്തിനോ മൈഗ്രേഷനോ ശ്രമിക്കുന്നവരുടെ മുന്നി ലെ കടമ്പകളിലൊന്നാണ് IELTS. ഇന്‍റര്‍ നാഷ്ണല്‍ ഇംഗ്ലീഷ് ലാഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം എന്നാണ് IELTS-ന്‍റെ പൂര്‍ണ്ണരൂ പം. ഇംഗ്ലീഷ് ഭാഷയില്‍ എഴുതാനും വാ യിക്കാനും മനസ്സിലാക്കാനും സംസാരിക്കുവാനുമുള്ള കഴിവുകള്‍ വിലയിരുത്തു ന്ന പരീക്ഷയാണിത്. ലോകത്തെമ്പാടുമുള്ള നിരവധി തൊഴില്‍ദായകരും സര്‍ ക്കാര്‍ ഏജന്‍സികളും വിദ്യാഭ്യാസ സ്ഥാ പനങ്ങളും ഇംഗ്ലീഷ് പരിജ്ഞാനത്തിന്‍റെ മാനദണ്ഡമായി IELTS അംഗീകരിച്ചിട്ടുള്ളതിനാല്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന പരീക്ഷകളിലൊന്നാണിത്.
കേരളത്തിന്‍റെ സവിശേഷ സാഹചര്യങ്ങളില്‍ IELTS പരീക്ഷ സമൂഹത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കാരണം വിദേശത്ത് ഒരു തൊഴില്‍ സമ്പാദിച്ച് തന്‍റെയും കുടുംബ ത്തിന്‍റെയും നിലമെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ വളരെയേറെയാണ്.
നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കുന്ന ബഹുഭൂരിപക്ഷത്തിന്‍റെയും ലക്ഷ്യം വി ദേശ ജോലിയാണെന്ന് പ്രത്യേകം പറ യേണ്ടതില്ലല്ലോ? ന്യൂസിലന്‍ഡ്, ആസ് ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറ്റത്തിനായി ആഗ്രഹിക്കുന്നവരും ധാരാളമായുണ്ട്. വിദേശ പഠനത്തിനായി ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധി ച്ചു വരുന്നുണ്ട്. ഇവരുടെയെല്ലാം മുന്നിലെ പ്രധാന തടസ്സമായി നിലകൊള്ളുന്നത് IELTS എന്ന ബാലികേറാമലയാണ്. എന്നാല്‍ വേണ്ടവിധത്തില്‍ ഈ പരീക്ഷയെ മനസ്സിലാക്കി ശരിയായ പരിശീലനം നടത്തിയാല്‍ IELTS-ല്‍ വേണ്ട യോഗ്യത നേടുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല.

പരീക്ഷാരീതി: ബ്രിട്ടീഷ് കൗണ്‍സില്‍, ഐഡിപി ആസ്ട്രേലിയ കേംബ്രിഡ്ജ് ഇംഗ്ലീഷ്, ലാഗ്വേജ് അസ്സസ് മെന്‍റ് എന്നീ സംഘടനകള്‍ സംയുക്തമായി നടത്തുന്ന പരീക്ഷയാണ് IELTS. ലോകത്താകമാനം 1100 പരീക്ഷാകേന്ദ്രങ്ങളിലായി വര്‍ഷം മുഴുവനും പരീക്ഷ നടന്നു വരുന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കോട്ടയം, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ പരീക്ഷ എഴുതാം.
നേരത്തെ സൂചിപ്പിച്ചതുപോലെ ഇംഗ്ലീഷ് ഭാഷയിലുള്ള നാലുതരത്തിലുള്ള കഴിവുകളാണ് പരിശോധനാ വിധേയമാക്കുന്നത്. കേള്‍ക്കുവാനും വായിക്കുവാനും എഴുതുവാനും സംസാരിക്കുവാനുമുള്ള കഴിവുകള്‍.
പരീക്ഷയുടെ മൊത്തം സമയ ദൈര്‍ഘ്യം 45 മിനിട്ടാണ്. ഇതില്‍ ഭാഷ കേട്ടു മനസ്സിലാക്കാനുള്ള കഴിവ് പരിശോധിക്കുന്ന ലിസ്സണിംഗ് ടെസ്റ്റിന് 30 മിനിറ്റാണു സമയം. റെ ക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ ശ്രവിച്ചശേഷം അവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന രീതിയാണിതില്‍. നാലു തരത്തിലുള്ള റെക്കോര്‍ഡിംഗുകളാണുണ്ടാവുക, ദൈനംദിന ജീവിതത്തില്‍ രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണം, ഏതെങ്കിലും വിഷയത്തില്‍, ഒരാള്‍ നടത്തുന്ന പ്രസംഗം, വിദ്യാഭ്യാസ സ്ഥാപനത്തില്‍ അ ദ്ധ്യാപകനും രണ്ടു മൂന്നു വിദ്യാര്‍ ത്ഥികളും തമ്മിലുള്ള സംഭാഷണം, അദ്ധ്യാപകന്‍റെ ലക്ചര്‍ എ ന്നിവ. പറയുന്ന ആശയങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവാണു പരിശോധിക്കപ്പെടുക.
ഇംഗ്ലീഷ് വായിക്കുവാനുള്ള കഴിവ് പരിശോധിക്കുന്ന റീഡിംഗ് ടെസ്റ്റിന് ഒരു മണിക്കൂര്‍ സമയദൈര്‍ഘ്യമുണ്ടാകും. 40 ചോദ്യങ്ങളാണുണ്ടാവുക. പുസ്തകങ്ങളില്‍ നിന്നും പത്രമാസികകളില്‍ നിന്നും തിരഞ്ഞെടുത്ത മൂന്നു ഭാഗങ്ങള്‍ നല്കിയിട്ട് അവയുടെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍. സമയപരിധിക്കുള്ളില്‍ വാ യിച്ചു മനസ്സിലാക്കി ഉത്തരങ്ങള്‍ നല്കണം.
എഴുതാനുള്ള കഴിവ് പരിശോധിക്കുന്ന റൈറ്റിംഗ് ടെസ്റ്റ് ഒരു മണിക്കൂറുണ്ടാവും. രണ്ടു ഭാഗങ്ങളാണീ ടെസ്റ്റിന്. ഒരു കത്തും ഒരു ഉപന്യാസവും. അക്കാദമിക്ക് ആ വശ്യത്തിനായി പരീക്ഷയെഴുതുന്നവര്‍ കത്തിനു പകരമായി പാഠഭാഗങ്ങള്‍ വിവിധ രീതിയില്‍ അവതരിപ്പിച്ചിട്ടുള്ളതിനെ ക്രോഡീകരിച്ച് ആശയം വിശദമാക്കുന്ന തരത്തില്‍ എഴുതുകയാണു വേണ്ടത്.
സംസാരിക്കുവാനുള്ള കഴിവ് പരിശോധിക്കുന്ന സ്പീക്കിംഗ് ടെസ്റ്റ് 10-15 മിനിറ്റുണ്ടാവും. ആ ദ്യത്തെ നാലഞ്ചു മിനിറ്റ് നിങ്ങളെക്കുറിച്ചുള്ള പൊതുവിവരങ്ങള്‍ ചോദിക്കുന്നതിനു മറുപടി നല്കണം. അടുത്തതായി ഒരു വിഷയം നല്കിയ ശേഷം രണ്ടു മിനിറ്റ് ത യ്യാറെടുക്കാന്‍ അനുവദിക്കും. അ ടുത്ത ഘട്ടത്തില്‍ നിങ്ങളും പരീക്ഷകനുമായി നേരത്തെ നിങ്ങള്‍ സംസാരിച്ച വിഷയത്തെക്കുറിച്ച് കൂടുതലായി ചര്‍ച്ച ചെയ്യും. അ ഞ്ചു മിനിറ്റോളം ഈ ചര്‍ച്ചയുണ്ടാവും.

IELTS സ്കോര്‍:
പൂജ്യം മുതല്‍ ഒമ്പതുവരെയുള്ള ഒരു സ്കെയിലാണ് പരീക്ഷയുടെ സ്കോര്‍. ടെസ്റ്റിന്‍റെ ഓ രോ ഭാഗത്തിനും പ്രത്യേകമായും ടെസ്റ്റിനു മൊത്തമായും സ്കോര്‍ നല്കും. നാം പോകാനുദ്ദേശിക്കുന്ന രാജ്യത്തിനും ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിനുമനുസരിച്ച് ആവശ്യമായ മിനിമം സ്കോര്‍ വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തന് ആസ്ട്രേലിയയില്‍ നെഴ്സിംഗ് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ മിനിമം സ്കോര്‍ 7 ആണ്. അതേ സമയം ചില രാജ്യങ്ങളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറ ഞ്ഞ സ്കോര്‍ ലഭിക്കുന്ന വിദ്യാര്‍ ത്ഥികളെയും പ്രവേശിപ്പിക്കുന്നുണ്ട്. നമുക്കാവശ്യമായ മിനിമം സ്കോര്‍ എത്രയെന്ന് മനസ്സിലാ ക്കി അതു നേടാനുള്ള പരിശീലനമാണു നടത്തേണ്ടത്.

പരിശീലനം എങ്ങനെ?
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം പേര്‍ക്കും IELTS പാസ്സാവണമെങ്കില്‍ കോച്ചിംഗ് ക്ലാസ്സിനു പോ കേണ്ടതായി വരും. മുമ്പു പരിശീലനം നടത്തിയവരോടന്വേഷിച്ച് കോച്ചിംഗ് സെന്‍റര്‍ തെരഞ്ഞെടുക്കാം. എന്നാല്‍ കോച്ചിംഗിനോടൊപ്പം തന്നെ നാം സ്വയം ചെ യ്യേണ്ട ചില കാര്യങ്ങളുണ്ട്. കോ ച്ചിംഗും സ്വയം പരിശീലനവും ഏകാഗ്രതയോടെ മുന്നോട്ടു കൊ ണ്ടുപോയാല്‍ IELTS ഒരു കഠിനകാര്യമല്ല തന്നെ.
ഉദാഹരണത്തിന് ലിസണിംഗ് ടെസ്റ്റ് എളുപ്പത്തിലാക്കാന്‍ സബ് ടൈറ്റിലുകളുള്ള ഇംഗ്ലീഷ് സിനിമകളും ബിബിസി വാര്‍ത്തകളും സഹായകരമാണ്. ടിവിയിലും യു ട്യൂബിലും ഇവ ലഭ്യമാണ്. റീഡിം ഗ് സ്കില്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇംഗ്ലീഷ് പത്രവായന ശീലമാക്കണം. റൈറ്റിംഗ് പരിശീലനത്തിനായി മാതൃകാ ഉപന്യാസങ്ങള്‍ എഴുതിശീലിക്കണം. ഇംഗ്ലീഷ് സംസാരത്തില്‍ ആത്മവിശ്വാസം നേടാനായി ദിവസവും അരമണിക്കൂറെങ്കിലും ആരെങ്കിലുമായി ഇംഗ്ലീഷില്‍ സംസാരിക്കണം.

മറ്റു ടെസ്ററുകള്‍
TOFEL, CAEL തുടങ്ങിയ നിരവധി ടെസ്റ്റുകളും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനായുണ്ട്. നിങ്ങള്‍ ചേരാനുദ്ദേശിക്കു ന്ന സ്ഥാപനം അംഗീകരിച്ചിട്ടുള്ള ടെസ്റ്റാണ് പാസ്സാകേണ്ടത്. അമേരിക്കയിലെ 3,000 സ്ഥാപനങ്ങളുള്‍പ്പെടെ ലോകത്തെ 140 രാജ്യങ്ങളില്‍ അംഗീകാരമുള്ള IELTS തന്നെയാണ് ഈ ടെസ്റ്റുകളുടെ മുന്‍പന്തിയില്‍. വര്‍ഷംതോറും ഏതാണ്ട് 30 ലക്ഷം പേര്‍ IELTS പരീക്ഷ എഴുതുന്നുണ്ട്.

വെബ്സൈറ്റുകള്‍: wwww.ielts.org

 

Leave a Comment

*
*