‘ഐ’ലന്‍റും ‘യു’ലന്‍റും

‘ഐ’ലന്‍റും ‘യു’ലന്‍റും
Published on

ആകെ രണ്ടുതരം ദ്വീപുകളെ ഉള്ളത്രേ. 'ഐ'ലന്‍റും (I-Land), 'യു'ലന്‍റും (You-Land). 'ഐലന്‍റ്' ഏകാന്തമായ ഇടമാണ്. യുലന്‍റില്‍ നിന്ന് (മറ്റൊരുവനില്‍ നിന്ന്) യാത്ര തിരിക്കുന്ന ആയിരങ്ങള്‍ ഇവിടെ വന്നടിയുന്നു. ഏകാന്തതയും നിരുന്മേഷവുമാണ് 'ഐലന്‍റി'ന്‍റെ കൂട്ടുകാര്‍.
നമുക്കു മറ്റുള്ളവരെ വേണം. അവര്‍ക്കു നമ്മെയും. എത്ര മുറിവനുഭവങ്ങളിലും ഇതുതന്നെയാവണം പ്രമാണം. എങ്കിലേ ജീവിതമാകുന്ന തീര്‍ത്ഥാടനം ആനന്ദകരമാകൂ. അപരന്‍ നരകമാണെന്നു ചിന്തിച്ചാല്‍ 'യു ലന്‍റി'ലേക്കുള്ള തീര്‍ത്ഥാടനം അലോസരവും ഏന്തിവലിഞ്ഞതുമായിരിക്കും. മരണം വരെയും ഇതുതന്നെ സ്ഥിതി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org