ഇളയപുത്രന്റെ ത്യാ​ഗം

ഇളയപുത്രന്റെ ത്യാ​ഗം

Published on

വളരെ സത്യസന്ധനും നീതിനിഷ്ഠനുമായ രാജാവായിരുന്നു യയാതി. എല്ലാ സുഖസൗഭാഗ്യങ്ങളും അനുഭവിച്ച് ആയിരം വര്‍ഷക്കാലം അദ്ദേഹം ജീവിച്ചു. പെട്ടെന്നൊരുനാള്‍ ജരാനരകള്‍ അദ്ദേഹത്തെ ബാധിച്ചു. എങ്കിലും രാജകീയവും യൗവ്വനയുക്തവുമായ സുഖങ്ങളും സൗഭാഗ്യങ്ങളും വീണ്ടും അനുഭവിക്കണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായി. തന്‍റെ പുത്രന്മാരെ സമീപിച്ച് അപേക്ഷിച്ചു, തന്‍റെ വാര്‍ദ്ധക്യം സ്വീകരിച്ച് അങ്ങനെ തന്‍റെ ആഗ്രഹം സഫലീകരിക്കുവാന്‍ സഹായിക്കണമെന്നും പിന്നീട് അവരുടെ യൗവ്വനം തിരിച്ചുകൊടുക്കാമെന്നും ഉറപ്പ് നല്കി. എന്നാല്‍ നാലു പുത്രന്മാരും പല കാരണങ്ങള്‍ പറഞ്ഞു പിതാവിന്‍റെ ആഗ്രഹത്തെ തിരസ്കരിച്ചു. അവര്‍ തങ്ങളുടെ യൗവ്വനം നഷ്ടപ്പെടുത്താനും പിതാവിനുവേണ്ടി സഹിക്കാനും തയ്യാറായില്ല. എന്നാല്‍ ഇളയമകന്‍ പുരു തന്‍റെ പിതാവിന്‍റെ വാര്‍ദ്ധക്യം സ്വീകരിച്ചു പകരം തന്‍റെ യൗവ്വനം കൊടുക്കുവാന്‍ തയ്യാറായി. അങ്ങനെ തനിക്കു കിട്ടിയ യൗവ്വനംകൊണ്ടു യയാതി എല്ലാ സന്തോഷങ്ങളും അനുഭവിച്ച് ആയിരം വര്‍ഷംകൂടി ജീവിച്ചു. എന്നാല്‍ സുഖങ്ങള്‍ക്കുവേണ്ടിയുള്ള ആഗ്രഹം ഒരിക്കലും ശമിക്കുകയില്ലെന്നും അതു കൂടുതല്‍ മനസ്സിനെ അസ്വസ്ഥമാക്കുകയേയുള്ളുവെന്നും യയാതി മനസ്സിലാക്കി. സുഖങ്ങള്‍ക്കുവേണ്ടിയുള്ള ആഗ്രഹത്തെ ത്യജിക്കുമ്പോഴാണു യഥാര്‍ത്ഥ സുഖം കണ്ടെത്തുക എന്നു ബോദ്ധ്യപ്പെട്ട യയാതി, യൗവ്വനം പുരുവിനു തിരിച്ചുനല്കി രാജാവായി വാഴിച്ചു. പിന്നീടു യയാതി സന്യാസിയാകാന്‍ വനത്തിലേക്കു പുറപ്പെട്ടു.

logo
Sathyadeepam Online
www.sathyadeepam.org