ഇല്ലപ്പണം

ഇല്ലപ്പണം

ഏ.ഡി. 345-ല്‍ ക്നായി തോമായുടെ നേതൃത്വത്തില്‍ കീനായി ദേശത്തുനിന്നു ബത്തി, ബല്‍ക്കൂത്ത്, ഹദായി, തെജമുത്ത്, കുജലിക്ക്, കോജ, മജ മുത്ത് എന്നീ ഏഴു താവഴികളില്‍ (ഇല്ലങ്ങളില്‍) നിന്നായി 72 കുടുംബങ്ങളില്‍പ്പെട്ട 400-ഓളം പേര്‍ കൊടുങ്ങല്ലൂര്‍ വന്നിറങ്ങി (ഇവരുടെ സന്താനപരമ്പരകളാണ് ഇന്നു ക്നാനായര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്). അന്ന് 72 കുടുംബങ്ങള്‍ തമ്മില്‍ വിവാഹക്കാര്യം സംബന്ധിച്ചു പിശക് വരാതിരിക്കാനായി ഒരു സാമുദായിക നടപടി ഏര്‍പ്പെടുത്തി. അതായത് ഒരേ താവഴിയിലെ കുടുംബങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ല. ഒരു താവഴിയില്‍ നിന്നു മറ്റൊരു താവഴിയിലേക്കേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാവൂ. ഇങ്ങനെയൊരു താവഴിയിലെ സ്ത്രീയെ മറ്റൊരു താവഴിയിലേക്കു വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ സ്ത്രീ, പുരുഷന്‍റെ താവഴിയിലായിത്തീരുന്നു. ഇതു സൂചിപ്പിക്കാന്‍ മണവാളന്‍റെ വീട്ടുകാര്‍ മണവാട്ടിയുടെ വീട്ടുകാര്‍ക്കു കൊടുക്കുന്ന ഒരു ചെറിയ തുകയെയാണ് ഇല്ലപ്പണം അഥവാ താവഴിധനം എന്നു പറയുന്നത്. ഇതു മണവാട്ടി പള്ളികളില്‍ നേര്‍ച്ചയിട്ടും സാധുക്കള്‍ക്കു ധര്‍മ്മം കൊടുത്തും ചെലവാക്കണം എന്നാണു ചട്ടം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org