അയർലണ്ടിൽ പാമ്പുകളില്ല

അയർലണ്ടിൽ പാമ്പുകളില്ല

വിശുദ്ധ സെലസ്റ്റിന്‍ ഒന്നാമന്‍ മാര്‍പാപ്പയാണ് വിശുദ്ധ പാട്രിക്കിനെ പ്രേഷിത പ്രവര്‍ത്തനത്തിന് അയര്‍ലണ്ടിലേക്ക് അയച്ചത്. ലോകത്തിലെ കത്തോലിക്കാ രാജ്യങ്ങളിലൊന്നായി അയര്‍ലണ്ട് ഇന്നും സ്ഥിതി ചെയ്യുന്നു.

അയര്‍ലണ്ടിലെ 90 ശതമാനം ജനങ്ങളും കത്തോലിക്കരാണ്. ബാക്കിയുള്ളവര്‍ പ്രൊട്ടസ്റ്റന്‍റുകാരും. അവരുടെയെല്ലാം വിശ്വാസത്തിന്‍റെ പിതാവ് വിശുദ്ധ പാട്രിക്കാണ്.

അഞ്ചാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ നിന്നും അദ്ദേഹം വിശ്വാസശിഖ അയര്‍ലണ്ടില്‍ കൊണ്ടുവന്നു. പിന്നെ അതിവേഗം ക്രൈസ്തവ വിശ്വാസം അവിടെയെല്ലാം പടര്‍ന്നു പന്തലിക്കുകയായിരുന്നു. ഈ രാജ്യത്തിന്‍റെ വീഥികളിലൂടെ യാത്ര ചെയ്താല്‍ ഈ വിശുദ്ധന്‍റെ നാമത്തിലുള്ള അനേകം പള്ളികളും കുരിശുപള്ളികളും കാണാന്‍ കഴിയും.

അയര്‍ലണ്ടില്‍ പാമ്പുകളേ ഇല്ല. അതിന്‍റെ കാരണം അറിയേണ്ടേ? അയര്‍ലണ്ടില്‍ വിശുദ്ധ പാട്രിക്കിന്‍റെ മല സ്ഥിതി ചെയ്യുന്ന പര്‍വ്വതനിരയുടെ നെറുകയിലാണ് "ക്റോഗ് പാട്രിക്ക്."

ഈ മലമുകളില്‍ വിശുദ്ധ പാട്രിക്ക് നാല്പതു ദിവസം പ്രാര്‍ത്ഥനയും നോമ്പുമായി ചെലവഴിച്ചു. അതിനുശേഷം അവിടെനിന്നും അന്യദൈവങ്ങളെയും, പിശാചുക്കളെയും, പാമ്പുകളെയും ഓടിച്ചുകളഞ്ഞു എന്നാണ് വിശ്വാസം. അതിനാലാണത്രെ അയര്‍ലണ്ട് പാമ്പുകളില്ലാത്ത രാജ്യമായിത്തീര്‍ന്നത്. മാത്രമല്ല ഇത് ഒരു ക്രൈസ്തവ രാജ്യമായി മാറാനും കാരണം ഇതാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org