യേശുവിന് ഗേള്‍ഫ്രണ്ട്‌സ്

യേശുവിന് ഗേള്‍ഫ്രണ്ട്‌സ്

യേശുവിന് ഗേള്‍ഫ്രണ്ട്‌സ് ഉണ്ടായിരുന്നോ?

സജീവ് പാറേക്കാട്ടില്‍

സജീവ് പാറേക്കാട്ടിൽ
സജീവ് പാറേക്കാട്ടിൽ

അതൊരു 'ന്യൂജെന്‍' ചോദ്യമാണല്ലോ. ഗേള്‍ ഫ്രണ്ട്‌സ് എന്നതുകൊ ണ്ട് 'കൂട്ടുകാരികള്‍' എന്നാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ ഉണ്ടായിരുന്നു. 'കാമുകി' എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഉണ്ടായിരുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യേശുവിന്റെ ഫ്രണ്ട്‌സില്‍ അനേകം ഗേള്‍സ് ഉണ്ടായിരുന്നു. എന്നാല്‍ ഒരാളോടു മാത്രമായി പ്രത്യേകമായ ആഴമേറിയ അടു പ്പം യേശു പുലര്‍ത്തിയിരുന്നില്ല. ലോകത്തിലെ എല്ലാ സ്ത്രീ പുരുഷന്മാര്‍ക്കും വേണ്ടി അവതരിച്ച യേശുവിന് അത്തരമൊരു അടുപ്പം ആരോടും പുലര്‍ത്തേ ണ്ട ആവശ്യമില്ലായിരു ന്നു. എങ്കിലും വേദപു സ്തകത്തിലൂടെ കണ്ണോടിച്ചാല്‍ ചിലരുമായി ആഴത്തിലുള്ള സൗഹൃദവും സ്‌നേഹവും യേശു പുലര്‍ത്തിയിരുന്നതായി കാണാം. യൂദാസ് ഉള്‍പ്പെടെ, താന്‍ തന്നെ തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യന്മാരെയും യേശു സ്‌നേഹിച്ചിരുന്നെങ്കിലും യോഹന്നാനോടു പ്രത്യേകമായ സ്‌നേഹവാത്സല്യങ്ങള്‍ യേശുവിനുണ്ടായിരുന്നല്ലോ. 'യേശു സ്‌നേഹിച്ചിരുന്ന ശിഷ്യന്‍' എന്നാണ് യോഹന്നാന്‍ സ്വയം വിശേഷിപ്പിക്കുന്നത് (19,26). ബഥാനി യാ എന്ന ഗ്രാമത്തിലെ മറിയം, മര്‍ത്താ, അവരു ടെ സഹോദരന്‍ ലാസര്‍ എന്നിവരുമായും യേശു ഗാഢമായ സ്‌നേഹബന്ധം പുലര്‍ത്തിയിരുന്നു. ലാസറിന്റെ മരണം വിവരിക്കുന്ന ഭാഗത്ത് യോഹന്നാന്‍ സുവിശേഷകന്‍ എഴുതിയിരിക്കുന്നത് നോക്കൂ. 'യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു' (11, 5). സുവിശേഷം ശ്രദ്ധയോടെ വായിച്ചാല്‍ യേശുവിനെ സ്പഷ്ടമാ യി മനസ്സിലാക്കിയതും അഗാധമായി സ്‌നേഹിച്ചതും ഏറ്റവും അടുത്ത് അനുഗമിച്ചതും സ്ത്രീകളായിരുന്നു എന്നു കാ ണാം. 'യേശുവിനെ അനുഗമിച്ച സ്ത്രീകള്‍' എന്ന തലക്കെട്ടില്‍ ഒരു വിവരണം തന്നെ വി. ലൂക്കായുടെ സുവിശേഷത്തിലുണ്ടല്ലോ (അദ്ധ്യായം 8). പരസ്യജീവിതത്തിലുടനീളം, യേശു വില്‍ നിന്ന് വിശ്വാസത്തിന്റെ അനന്തരഫലങ്ങളായ അത്ഭുതങ്ങളും സൗഖ്യവും സമാധാനവുമെല്ലാം കൂടുതല്‍ സ്വന്തമാക്കിയതും സ്ത്രീകളായിരുന്നു. കുരിശു ചുമന്ന് ഗൊല്‍ഗോഥായിലേക്കുള്ള യാത്രയില്‍, യേശുവിന്റെ ചോരയില്‍ കുതിര്‍ന്ന മുഖം തുടയ്ക്കുന്ന വെറോനിക്കയെ വിസ്മയത്തോടെയല്ലാതെ കാണാനാവില്ല. ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിലും യേശുവിന് ആശ്വാസമേകുന്നത് ഒരുപറ്റം സ്ത്രീകളുടെ സാന്നിദ്ധ്യമാണ്. 'യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മ യും അമ്മയുടെ സഹോ ദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്‍ക്കുന്നുണ്ടായിരുന്നു' എന്ന് യോഹന്നാന്‍ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട് (19, 25). ശൂന്യമാ യ കല്ലറ ആദ്യം കാണുന്നതും ഉയിര്‍ത്തെണീറ്റ യേശുവിന്റെ ആദ്യദര്‍ശ നം ലഭിക്കുന്നതും മഗ്ദലന മറിയത്തിനാണ്. 'അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ' യേശുവിന്റെ ശവകുടീരത്തിങ്കലേക്കു വരാന്‍ തക്കവിധം ധൈര്യവും സ്‌നേഹവും അവള്‍ക്കേ ഉണ്ടായിരുന്നുള്ളൂ. 'അധികം സ്‌നേഹിക്കുന്നവര്‍ക്ക് അധികം ഇളച്ചുകൊടുക്കുന്നത്' (ലൂക്കാ 4, 47) യേശുവിന്റെ രീതിയായിരുന്നല്ലോ. സ്ത്രീകള്‍ യേശുവിനെ അധികമായി സ്‌നേഹിച്ചു. അതിനാല്‍ കൂടുതല്‍ കൃപകളും അവര്‍ സ്വന്തമാക്കി.
ഒരര്‍ത്ഥത്തില്‍ യേശുവിന്റെ ഏറ്റവും വലിയ 'ഗേള്‍ഫ്രണ്ട്' അവന്റെ അമ്മയായിരുന്നു. 30 വര്‍ഷക്കാലം കൂടെ ജീവിച്ച മറിയം എന്ന ആ ഗേള്‍ഫ്രണ്ടില്‍ നിന്നാണ് സ്ത്രീകളോട് ആദരവോടും സ്‌നേഹത്തോടും അലിവോടും കൂടി പെരുമാറാനുള്ള ആദ്യപാഠങ്ങള്‍ യേശു പഠിച്ചത്. 'സമയം ആകുന്നതിനു മുമ്പ്' ആദ്യ ത്തെ അത്ഭുതം കാനായിലെ കല്യാണവീട്ടില്‍ യേശു പ്രവര്‍ത്തിച്ചതും ആ ഗേള്‍ഫ്രണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ചാണല്ലോ. പ്രപഞ്ചത്തിലെ ഏറ്റവും അനുഗ്രഹീതയായ സ്ത്രീയുടെ മകനായി ജനിച്ചവന്‍ അനുഗ്രഹത്തിന്റെയും സ്‌നേ ഹത്തിന്റെയും വിളനിലങ്ങളായി സ്ത്രീകളെ ദര്‍ശിച്ചതില്‍ അത്ഭുതമില്ല. കണ്ടുമുട്ടിയ ഓരോ സ്ത്രീകളിലും തന്റെ അമ്മയുടെ മുഖമാകണം യേശു ദര്‍ശിച്ചത്. അതുകൊണ്ടായിരി ക്കും സ്ത്രീകളുടെ ശോകാകുലമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അനുഭാവത്തോടും ആര്‍ദ്രതയോടും കൂടി യേശു നോക്കിക്കണ്ടതും. "നീ ഈ സ്ത്രീയെ കാണുന്നല്ലോ" (ലൂക്കാ 7, 44) എന്ന് ഫരിസേയനായ ശിമയോനോടു മാത്രമായിട്ടായിരിക്കില്ല യേശു പറഞ്ഞത്; പ്രപഞ്ചത്തിലെ ഓരോ പുരുഷനോടുമായിരിക്കും."There is only one woman in the world, one woman with many faces" എന്ന് കസന്‍ദ് സാക്കിസ് എഴുതിയിട്ടുണ്ട്. ലോകത്തെവിടെയായാലും സ്ത്രീകള്‍ അനുഭവിക്കുന്ന സങ്കടങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ഏതാണ്ട് ഒന്നുതന്നെയാണ്. ലോകത്ത് ഒരേയൊരു സ്ത്രീ യേയുള്ളൂ; അനേകം മുഖങ്ങളുള്ള ഒരേയൊരു സ്ത്രീ – അമ്മ!

ദൈവം, വിശ്വാസം, മാതാപിതാക്കള്‍, കുടുംബമഹിമ, സാമാന്യബോ ധം എന്നിവയെല്ലാം ഉപേക്ഷിച്ചുകൊണ്ട് അനേകര്‍ സ്വന്തം ഇഷ്ടപ്രകാരം ബോയ്ഫ്രണ്ടിനെയും ഗേള്‍ഫ്രണ്ടിനെയും തിരഞ്ഞെടുക്കുന്ന കാലമാണല്ലോ. നൈമിഷികവും ശാരീരികവുമായ താത്പര്യങ്ങളുടെ പേരില്‍ വീണ്ടുവിചാരമില്ലാതെ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ മൂലം നേരിടുന്ന വിനാശകരമായ തിരിച്ചടികള്‍ ആരും ഓര്‍മ്മിക്കുന്നില്ല. വിവാഹജീവിതത്തിലേ ക്ക് പ്രവേശിക്കുന്നതുവ രെ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ "most important boy" അവളുടെ അപ്പനും ഒരാണ്‍കുട്ടിയുടെ ജീവിതത്തിലെ "most important girl" അവന്റെ അമ്മയും ആയിരിക്കണം. അങ്ങനെയായാല്‍ അവരെ ദുഃഖിപ്പിക്കുന്ന ഒരു തീരുമാനവും ആര്‍ ക്കും എടുക്കേണ്ടി വരില്ല. യേശു സ്ത്രീകളോടു പുലര്‍ത്തിയിരുന്ന മനോ ഭാവം സ്വന്തമാക്കാനായാല്‍ ഒരു പുരുഷനും ആദരവോടെയല്ലാതെ സ്ത്രീകളോട് പെരുമാറാനാവില്ല.

സുവിശേഷം മുഴുവനും യേശുവിന്റെ 'ഫ്രണ്ട് റിക്വസ്റ്റുകളാണ്.' തന്നില്‍ വിശ്വസിക്കുന്നവരെ 'സ്‌നേഹിതര്‍' എന്നു വിശേഷിപ്പിച്ച ആ നിത്യസ്‌നേഹിതന്‍ സ വിശേഷമായ സ്‌നേഹം പുലര്‍ത്തുന്നത് കുട്ടികളോടും യുവജനങ്ങളോടുമാണല്ലോ. യേശുക്രിസ്തുവിനെ 'ബെസ്റ്റ് ഫ്രണ്ട്' ആയി തിരഞ്ഞെടുക്കാന്‍ നമുക്കാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org