ജപമാല മാസം

ജപമാല മാസം

പരിശുദ്ധ അമ്മ വഴി ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥനയാണ് ജപമാലയര്‍പ്പണം. അവിടുത്തെ രക്ഷാകരകര്‍മ്മത്തിന്‍റെ യോഗ്യത പരി.അമ്മയുടെ മാദ്ധ്യസ്ഥം വഴി നാം സ്വീകരിക്കുന്നു.

ഇന്ന് നാം പ്രാര്‍ത്ഥനയായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ജപമാലയുടെ ചരിത്രം ആരംഭിക്കുന്നത് ഡൊമിനിക്കന്‍ സന്ന്യാസ സ്ഥാപകനായ വി.ഡൊമിനിക്കിലാണ്. വളരെ വിപല്‍ക്കരമായ ആല്‍ബി ജെല്‍സിയന്‍ പാഷണ്ഡതയെ പരാജയപ്പെടുത്താന്‍ തന്‍റെ പ്രസംഗങ്ങളെക്കാള്‍ ഭേദം ജപമാലയായിരിക്കുമെന്ന് വി.ഡൊമിനിക്കിന് വ്യക്തമായി. പരി. ദൈവമാതാവ് തന്നെയാണ് പാപത്തിനും ദൈവദൂഷണത്തിനും എതിരെയുള്ള മറുപടിയായിട്ട് ഈ ജപമാല ഉപദേശിച്ചത്.

1571 ഒക്ടോബറില്‍ ലെപ്പാന്‍റോ കടലിടുക്കില്‍ നടന്ന യുദ്ധത്തില്‍ ഓസ്ത്രിയായിലെ ഡോം ജൂവാന്‍ തുര്‍ക്കികളുടെ നാവികപ്പടയുമായി ഏറ്റുമുട്ടിയപ്പോള്‍ വി. പീയൂസ് പഞ്ചമനും ഭക്തജനങ്ങളും ജപമാല ചൊല്ലിക്കൊണ്ടിരുന്നു. അവസാനം ക്രിസ്ത്യന്‍ സൈന്യം തുര്‍ക്കികളെ തോല്പിക്കുകയും സഹസ്രക്കണക്കിനു ക്രിസ്ത്യാനികളെ മോചിപ്പിക്കുകയും ചെയ്തു. ഈ വിജയത്തിന്‍റെ വാര്‍ഷികം വിജയമാതാവിന്‍റെ തിരുനാളായി കൊണ്ടാടണമെന്നു നിശ്ചയിച്ചു. 13-ാം ഗ്രിഗോരിയോസ് മാര്‍പാപ്പ ആ തിരുനാളിനെ ജപമാലത്തിരുനാള്‍ എന്നു നാമകരണം ചെയ്തു. 1716-ല്‍ ഹങ്കറിയിലെ എവുജീന്‍ രാജകുമാരന്‍ വീണ്ടും തുര്‍ക്കികളെ പരാജയപ്പെടുത്തിയപ്പോള്‍ ജപമാലത്തിരുനാള്‍ സാര്‍വ്വത്രിക സഭയില്‍ കൊണ്ടാടാന്‍ നിശ്ചയിച്ചു. പതിമൂന്നാം ലെയോണ്‍ മാര്‍പാപ്പാ ഒക്ടോബര്‍ മാസം ജപമാല മാസമായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org