ജപ്പാനിലെ കരളലിയിക്കുന്ന പീഡനചരിത്രം

ജപ്പാനിലെ കരളലിയിക്കുന്ന പീഡനചരിത്രം

ഇന്നോളമുള്ള ചരിത്രത്തില്‍ കത്തോലിക്കാ തിരുസഭയ്ക്ക് ഏറ്റവും കൂടുതല്‍ രക്തസാക്ഷികളെ നല്കിയ രാഷ്ട്രമാണു ജപ്പാന്‍. മൂന്നു നൂറ്റാണ്ടുകള്‍കൊണ്ടു ജപ്പാനില്‍ രക്തസാക്ഷികളായ ക്രൈസ്തവരുടെ സംഖ്യ പത്തു ലക്ഷത്തില്‍ അധികം വരും എന്നാണു കണക്ക്. ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും ക്രൂരവും ഭികരവുമായ പീഡനമുറകള്‍ അവലംബിച്ച ദേശങ്ങളില്‍ മുന്‍പന്തിയിലാണു ജപ്പാന്‍റെ സ്ഥാനം.

ജപ്പാനിലെ കത്തോലിക്കാസഭയുടെ ചരിത്രം ആരംഭിക്കുന്നതു പതിനാറാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തോടെയാണ്. 1549 ആഗസ്റ്റ് 15-ാം തീയതി ഫ്രാന്‍സിസ് സേവ്യര്‍ എന്ന ഈശോസഭാ മിഷനറി വൈദികന്‍ സ്പെയിനില്‍ നിന്നു സുവിശേഷദീപവുമായി ജപ്പാന്‍റെ മണ്ണിലെത്തി. അദ്ദേഹത്തോടൊപ്പം കോസ്മ് ദി തോറസ്, ജോണ്‍ ഫെര്‍ണാണ്ടക്സ എന്നീ ഈശോസഭാ വൈദികരും ഉണ്ടായിരുന്നു. ഇവര്‍ ജപ്പാനിലെ കഗോഷിമയില്‍ സുവിശേഷപ്രചരണം ആരംഭിച്ചു. തീക്ഷ്ണമതികളായ ഈ പ്രേഷിതരുടെ പ്രവര്‍ത്തനഫലമായി അനേകര്‍ സുവിശേഷം സ്വീകരിച്ചു ക്രിസ്ത്യാനികളായി സ്നാനമേറ്റു. ക്രിസ്തുമതത്തിന്‍റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 1587 ആയപ്പോഴേക്കും ജപ്പാനില്‍ ഏകദേശം 250 പള്ളികളും രണ്ടു ലക്ഷം ക്രിസ്ത്യാനികളുമുണ്ടായി.

ഇതേവര്‍ഷം തന്നെ ജപ്പാനില്‍ ആദ്യമായി ക്രൈസ്തവപീഡനത്തിനായി നിയമം നിലവില്‍ വന്നു. ഷോഗുന്‍ ടൊയോടോമിഹിടെയോഷി ക്രിസ്ത്യാനികളെ ഇല്ലാതാക്കാന്‍ കല്പന പുറപ്പെടുവിച്ചു. ഇതിന്‍ പ്രകാരം ഇരുപത്തിയാറു ക്രൈസ്തവ ഭവനങ്ങള്‍ നശിപ്പിക്കപ്പെട്ടു. 140 ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. മിഷനറിമാര്‍ നാടുവിടാന്‍ നിര്‍ബന്ധിക്കപ്പെട്ടു. മിക്കവരും ഒളിവില്‍ പോയി. അവര്‍ രഹസ്യത്തില്‍ മിഷന്‍ പ്രവര്‍ത്തനം തുടര്‍ന്നു. എന്നാല്‍ ഈ പീഡനങ്ങള്‍കൊണ്ടു ക്രിസ്തീയവിശ്വാസം തകരുകയല്ല, കൂടുതല്‍ ശക്തിപ്പെടകയാണുണ്ടായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം, 1597 ആയപ്പോഴേക്കും ക്രിസ്ത്യാനികളുടെ സംഖ്യ ഒരു ലക്ഷം കൂടി വര്‍ദ്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org