ജീവിതവിജയത്തിന്..

ജീവിതവിജയത്തിന്..

ജീവിതത്തോടു മത്സരിച്ചാണു ജീവിതവിജയം കൈവരിക്കേണ്ടത്. മറിച്ചു സഹോദരങ്ങളോടു മത്സരിച്ചല്ല.

തോറ്റു എന്നു ചിന്തിച്ചാല്‍ തോല്‍വിയുറപ്പ്

ധൈര്യമില്ലെന്നുചിന്തിച്ചാല്‍ ചെയ്യില്ലെന്നുറപ്പ്

കഴിയില്ലെന്നു ചിന്തിച്ചാല്‍ വിജയമില്ലെന്നുറപ്പ്

മനോഭാവ വ്യതിയാനമാണു ജീവിതവിജയത്തിന്‍റെ രഹസ്യം.

ലോകപ്രശസ്ത ശാസ്ത്രജ്ഞനായ തോമസ് ആല്‍വാ എഡിസന്‍ തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സമാഹാരമായ പരീക്ഷണശാല തീ പിടിച്ചപ്പോള്‍ അദ്ദേഹം നിരാശനായില്ല. മറിച്ച് ജീവിതാവസ്ഥയുമായി പൊരുതി ജീവിതത്തില്‍ വിജയം വരിച്ചു. ലോകത്തിനു മറക്കാനാവാത്ത സംഭാവനകള്‍ നല്കി.

സ്റ്റീഫന്‍ ഹോക്കിന്‍സ് അമിയേ ടോപ്പിക് ലാറ്ററന്‍ സ്ക്ലീറോസിസ് എന്ന രോഗം ബാധിച്ചു തളര്‍ന്നുപോയി. എങ്കിലും അദ്ദേഹത്തിന്‍റെ ഇച്ഛാശക്തിയുടെ പ്രതിഫലമെന്നോണം അദ്ദേഹത്തിന്‍റെ ജീവിതംകൊണ്ടു ലോകത്തിനു പുതിയ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത വിശ്വപ്രശസ്തമായ A Brief History of Time എന്ന പുസ്തകം മാനവകുലത്തിനു സമ്മാനിച്ചു.

"ഉയര്‍ന്ന ചിന്ത, സ്വപ്നം, മികച്ച ആസൂത്രണം ഇവയാല്‍ ലോകത്തിലെ മികച്ചവ നമുക്കു സ്വന്തമാക്കാം" – ധീരുഭായ് അംബാനി.

പരാജിതര്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്തവ ചെയ്യുന്ന ശീലം വിജയികള്‍ക്കുണ്ട്. അവര്‍ക്കും അതു ചെയ്യാന്‍ ഇഷ്ടമുണ്ടായിട്ടല്ല. പക്ഷേ, അവരുടെ ഇഷ്ടക്കേടിനെ അവരുടെ ലക്ഷ്യബോധം കീഴ്പ്പെടുത്തുന്നു.

"വിജയത്തിനായി ഭാഗ്യത്തെ ആശ്രയിക്കരുത്. ഭാഗ്യമെന്നാല്‍ കഠിനാദ്ധ്വാനവും അവസരങ്ങളെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളുമാണ്" – ലീ സിന്‍ ബാള്‍.

"ജീനിയസ് = 1 ശതമാനം പ്രതിഭ + 99 ശതമാനം കഠിനാദ്ധ്വാനം" – എഡിസണ്‍.

"വിജയം എന്നാല്‍ 99 ശതമാനവും പരാജയമാണ്" – സോയ്ചിവേ ഹൊണ്ട.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org