ജീവിതം ക്രിയാത്മകമാക്കാം

ഗ്രീക്ക് തത്ത്വജ്ഞാനി സോക്രട്ടീസിന്‍റെ ഭാര്യയ്ക്ക് അദ്ദേഹത്തിന്‍റെ ജീവിതശൈലിയോടും തത്ത്വചിന്തയോടും പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. മിക്കപ്പോഴും അവള്‍ അദ്ദേഹത്തെ രൂക്ഷമായി പുച്ഛിക്കുകയും പുലഭ്യം പറയുകയും ചെയ്തിരുന്നു.

ഒരു ദിവസം സോക്രട്ടീസ് ശിഷ്യരുമായി സംവദിക്കുകയായിരുന്നു. ഭാര്യയ്ക്ക് അതു ഭ്രാന്തായി തോന്നി. അവള്‍ ഇടിമിന്നല്‍പോലെ വന്നു ശകാരവര്‍ഷം തുടങ്ങി. പക്ഷേ, സോക്രട്ടീസ് അക്ഷോഭ്യനായി അദ്ധ്യാപനം തുടര്‍ന്നു. കോപാസക്തയായ ഭാര്യ ഒരു കുടം വെള്ളം അദ്ദേഹത്തിന്‍റെ തലയില്‍ ഒഴിച്ചു. എന്നിട്ടും അദ്ദേഹം ശാന്തനായിരുന്നു. പുഞ്ചിരിച്ചുകൊണ്ടു സൗമ്യനായി അദ്ദേഹം പറഞ്ഞു: "ഇടിമിന്നലിനു ശേഷം മഴയുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു."

ഇതുകേട്ട ഭാര്യ അത്ഭുതസ്തബ്ധയായി മനസ്സു തണുത്ത അവള്‍ പൊട്ടിച്ചിരിച്ചു. പകരുകയായിരുന്നു ഉത്കൃഷ്ടമായ വ്യാഖ്യാനത്തിലൂടെ ക്രിയാത്മകമായ കാഴ്ചപ്പാടിലൂടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org