ജീവിതം ഒരു സമ്മാനം

ജീവിതം ഒരു സമ്മാനം

ജീവിതം ഒരു സമ്മാനമാണ്. അത് എങ്ങനെ ജീവിച്ചുതീര്‍ക്കണമെന്ന് തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ്.

ഒരാളോട് മോശമായ ഒരു വാക്ക് പറയാന്‍ ആലോചിക്കുമ്പോള്‍ ചിന്തിക്കുക – സംസാരശേഷിയില്ലാത്ത അനേകരെക്കുറിച്ച്.

ഭക്ഷണത്തിന്‍റെ രുചിയേക്കുറിച്ച് പരാതിപ്പെടാന്‍ പോകുന്നതിനു മുമ്പ് ചിന്തിക്കുക; ഒരു നേരത്തെ ഭക്ഷണം പോ ലും കഴിക്കാനില്ലാതെ വിശന്നു കരയുന്ന അനേകരെക്കുറിച്ച്.

നിങ്ങളുടെ ജീവിതപങ്കാളിയെക്കുറിച്ച് പരാതി പറയാന്‍ തുടങ്ങുന്നതിനുമുമ്പ് ചിന്തിക്കുക; ജീവിതപങ്കാളിക്കായി കാത്തിരിക്കുന്ന അനേകരെക്കുറിച്ച്.

നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പരാതി പറയാന്‍ ഒരുങ്ങുന്നതിനു മുമ്പ് ആലോചിക്കുക; ഈ ലോകത്തില്‍നിന്നും വളരെ നേരത്തെ വിടവാങ്ങിയവരെക്കുറിച്ച്.

നിങ്ങളുടെ മക്കളെക്കുറിച്ച് പരാതിപ്പെടുന്നതിനു മുമ്പ് ഓര്‍ക്കുക; ഒരു കുഞ്ഞിക്കാലു കാണാന്‍ കൊതിച്ചിരിക്കുന്ന അനേകരെക്കുറിച്ച്.

നിങ്ങളുടെ വീടിന്‍റെ കുറ്റവും കുറവും പറയാന്‍ പോകുന്നതിനു മുമ്പ് ചിന്തിക്കുക; സ്വന്തമായി വീടില്ലാതെ കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെക്കുറിച്ച്.

നിങ്ങളുടെ ജോലിയെക്കുറിച്ച് പരാതിപ്പെടാന്‍ ഒരുങ്ങുന്നതിനുമുമ്പ് ഓര്‍ക്കുക; ഒരു ജോലി കിട്ടാന്‍ കാത്തിരിക്കുന്ന അനേകരെക്കുറിച്ച്, ജോലി ചെയ്യാന്‍ ശാരീരിക-മാനസിക ശേഷിയില്ലാത്തവരെക്കുറിച്ച്.

മറ്റുള്ളവരെ കുറ്റം വിധിക്കുന്നതിനു മുമ്പ് ഓര്‍ക്കുക; ഈ ലോകത്ത് ആരും പൂര്‍ണരല്ലെന്ന യാഥാര്‍ത്ഥ്യം.

മനസ്സില്‍ വിഷമങ്ങള്‍ നിറയുമ്പോള്‍ ഒരു പുഞ്ചിരിയോടെ ദൈവത്തിന് നന്ദി പറയുക. നിങ്ങള്‍ക്ക് ഈ ലോകത്തില്‍ ജീവിതം തന്നതിന്.

ജീവിതം ഒരു സമ്മാനമാണ്. അതിനാല്‍ ജീവിക്കുക, ആസ്വദിക്കുക, സന്തോഷിക്കുക, നിങ്ങളാല്‍ കഴിയുംവിധം പ്രവൃത്തിക്കുക. അവിടെ സന്തോഷകരവും സംതൃപ്തവുമായ ജീവിതം നിങ്ങള്‍ക്ക് ലഭിക്കും. അതിനു കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സ്നേഹാംശസകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org