ജൂലൈ 11 – ലോകജനസംഖ്യാദിനം

ജൂലൈ 11 – ലോകജനസംഖ്യാദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനമാണല്ലോ. രാഷ്ട്രപുരോഗതിയില്‍ സാരമായ പങ്കുവഹിക്കുന്ന ഒരു ഘടകമാണ് ജനസംഖ്യാ നിര്‍ണ്ണയം. ഒരു രാജ്യത്തെ ജനസംഖ്യയുടെ വലിപ്പം, വിതരണം, ഗുണം എന്നിവ രാജ്യത്തിന്‍റെ സാമ്പത്തിക- സാമൂഹിക വികസനത്തെ കാര്യമായി ബാധിക്കുന്നു. വികസന പദ്ധതികള്‍ നടപ്പിലാക്കാനും ആവിഷ്കരിക്കാനും ജനസംഖ്യാ വിശകലനം അത്യാവശ്യമാണ്. എന്നാല്‍ സങ്കീര്‍ണ്ണവും ബൃഹത്തുമായതിനാല്‍ ഈ പ്രവൃത്തി ക്ലേശകരമത്രേ.

ബി.സി. രണ്ടാം ശതകം മുതല്‍ റോമില്‍ ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങിയതായി കരുതപ്പെടുന്നു. ഒട്ടുമിക്ക രാജ്യങ്ങളും ജനസംഖ്യാ നിര്‍ണ്ണയം ചിട്ടയോടെ ചെയ്തുവരുന്നു. 1881 മുതല്‍ 10 വര്‍ഷം കൂടുമ്പോള്‍ ഇന്ത്യയില്‍ സെന്‍സസ് നടത്തിവരുന്നു. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ കണക്കെടുപ്പ് 1951-ല്‍ നടന്നു. 1987 ജൂലൈ 11-ന് ലോകജനസംഖ്യ 500 കോടി തികഞ്ഞു. അതിന്‍റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ജൂലൈ 11-ന് ലോകജനസഖ്യാ ദിനമായി ആചരിക്കുന്നു. ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ചുള്ള അവബോധം ലോകമനഃസാക്ഷിയില്‍ ഉണര്‍ത്തുകയാണ് ദിനാചരണത്തിന്‍റെ ലക്ഷ്യം.

1974-ല്‍ ലോകജനസംഖ്യാ വര്‍ഷമായി ആചരിക്കുകയുണ്ടായി. ജനസംഖ്യയെ സംബന്ധിച്ച് ശാസ്ത്രീയപഠനം ഇന്ന് പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. ഡെമോഗ്രാഫി (Demography) എന്നറിയപ്പെടുന്ന ഒരു ശാസ്ത്രശാഖ കൂടിയാണത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകജനസാന്ദ്രത 40 ആണ്. അതായത് ഓരോ ചതുരശ്ര കിലോമീറ്ററിലും 40 പേര്‍ വീതം ജീവിക്കുന്നു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org