കൈകുത്തുകളിപ്പാട്ട്

കൈകുത്തുകളിപ്പാട്ട്

എത്ര പേര്‍ക്ക് വേണമെങ്കിലും കളിക്കാവുന്ന കളിയാണിത്. കുട്ടികള്‍ വൃത്താകൃതിയില്‍ ഇരുന്നിട്ട് കൈകള്‍ രണ്ടും കമഴ്ത്തി വയ്ക്കുക. അതിലൊരാള്‍ താഴെ പറയുംപ്രകാരം പാട്ടുപാടി കൈചുരുട്ടി ഓരോ കൈയിലും ഇടിക്കുന്നു. ഒരു റൗണ്ട് പാടുമ്പോള്‍ ഒരാളുടെ കൈമലര്‍ത്തി വെക്കുന്നു. ആ കുട്ടിയുടെ കൈ തന്നെയാണ് വീണ്ടും വരുന്നതെങ്കില്‍ ആ കുട്ടിക്ക് കൈ പിന്‍വലിക്കാം. അ പ്രകാരം ആവര്‍ത്തിക്കുക. അവസാനം ആരുടെ കൈയാണോ ശേഷിക്കുന്നത് അയാള്‍ തോറ്റതായി പ്രഖ്യാപിക്കും.

'അക്കുത്തിക്കുത്താന വരുമ്പോ
കൈയേകുത്ത് കടുങ്കുത്ത്
ജീപ്പുവെള്ളം താറാവെള്ളം
താറാമക്കടെ കയ്യേലൊരു വാക്ക്
പരുപ്പുകുത്തി പാച്ചോറാക്കി
ഞാനുമുണ്ടു സീതേം ഉണ്ടു
സീതേടപ്പന്‍റെ പേരെന്ത്? മുരിങ്ങാക്കോല്
മുരിങ്ങാക്കോലും തിന്നവളെ
മുന്നാഴിയെണ്ണ കുടിച്ചവളെ
കൊക്കോപ്ലാവിന്‍റെ കാലോ കൈയോ
കൂച്ചി മടക്കിക്കുത്തട്ടെ'!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org