കർമ്മലീത്ത സഭയുടെ ഉൽഭവം

കർമ്മലീത്ത സഭയുടെ ഉൽഭവം

മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് ഉയര്‍ന്നുനില്ക്കുന്ന ഒരു പവിഴത്തുരുത്താണ് കാര്‍മ്മല്‍. മരുഭൂമിയിലെ ഒരു പട്ടണമോ എന്ന് സം ശയിച്ചുപോകും വിധം ഹരി താഭമാര്‍ന്ന കൊടുമുടി. ദൈവത്തിന്‍റെ മുന്തിരിത്തോപ്പ് (Haha karmell) എന്ന് ഹിബ്രുവിലും Mount- Saint Elias എന്ന് അറബിയിലും വിളിക്കപ്പെടുന്ന വടക്കന്‍ ഇസ്രയേലിലെ കടല്‍ത്തീര സുഖവാസ കേന്ദ്രമാണിത്.

ലോകപ്രശസ്തമായ കര്‍മ്മലീത്ത സഭയുടെ ആസ്ഥാനം കാര്‍മ്മല്‍ മലയാണ്. 1155-ല്‍ വിശുദ്ധ ബെര്‍ട്ടോള്‍ഡ് (St.Bertold of Mount Carmel) വിശുദ്ധനാട് സന്ദര്‍ശനത്തിനെത്തുകയും കാര്‍മ്മല്‍ മലയില്‍ ഏലീഷായുടെ ഗുഹയില്‍ താപസജീവിതം ആരംഭിക്കുകയും അവിടെ ഒരു ചാപ്പല്‍ പണിത് കര്‍മ്മല സമൂഹത്തിന് രൂപംകൊടുത്ത് സന്യാസികളെ ഏലീഷായുടെ മാര്‍ഗ്ഗത്തില്‍ നയിക്കുകയും ചെയ്തു. ഏകാന്ത ദൗത്യവുമായി സഞ്ചരിച്ച വിശുദ്ധ ബെര്‍ട്ടോള്‍ഡ് എഡി 1195-ല്‍ മരിച്ചു. കാര്‍മ്മലില്‍ സംസ്ക്കരിക്കപ്പെടുകയും ചെയ്തു (Book of the first monks).

12-ാം നൂറ്റാണ്ടില്‍ കാര്‍മ്മലില്‍ ജീവിച്ചിരുന്ന സന്യാസിമാരാണ് വെന്തിങ്ങയുടെ ഉപജ്ഞാതാക്കള്‍. പിന്നീട് അത് യൂറോപ്പിലേക്കും മിഷണറിമാര്‍ മുഖേന ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും പ്രചരിച്ചു.

ഇംഗ്ലീഷുകാരനായ സൈമണ്‍ സ്റ്റോക്ക് എന്ന കര്‍മ്മലീത്ത വൈദികന് കന്യാമറിയം പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്കിയെന്നും അത് പ്രചരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും പാരമ്പര്യമുണ്ട്. കര്‍മല മാതാവ്, കര്‍മല റാണി എന്നിങ്ങനെ വിളിക്കപ്പെടുന്ന ഇവിടത്തെ തിരു സ്വരൂപത്തിന്‍റെ ചിത്രമായിരുന്നു വെന്തിങ്ങയുടെ തട്ടുകളില്‍ വരച്ചു ചേര്‍ത്തിരുന്നത്.

ഫ്രഞ്ച് കാര്‍മ്മലേറ്റുകള്‍ ഏലിഷായുടെ ഗുഹയ്ക്കരികില്‍ 1212-ല്‍ പണിത ആശ്രമമായിരുന്നു കര്‍മ്മലീത്താ സഭയുടെ ആസ്ഥാനം. ഇവിടെ ഗ്രീക്കു കുരിശിന്‍റെ ആകൃതിയില്‍ തീര്‍ത്ത മനോഹരമായൊരു ദേവാലയമുണ്ട്. മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് കര്‍മ്മലീത്ത ആശ്രമം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org